ഖത്തർ വിഷയത്തിൽ ജർമൻ മുന്‍ മന്ത്രി നടത്തിയ പരാമർശങ്ങളെ തള്ളി യു.എ.ഇയും ബഹ്റൈനും

ഖത്തർ ഫോറത്തിൽ ഖത്തർ ഭരണാധികാരി ശൈഖ് തമീം നടത്തിയ പരാമർശങ്ങളെ ഇരട്ടത്താപ്പെന്നും ഡോ. ഗർഗാഷ് വിമർശിച്ചു

Update: 2018-12-16 17:58 GMT

ഖത്തർ വിഷയത്തിൽ ജർമൻ മുന്‍ മന്ത്രി നടത്തിയ പരാമർശങ്ങളെ തള്ളി യു.എ.ഇയും ബഹ്റൈനും. ദോഹ ഫോറത്തിൽ മുൻ മന്ത്രി സിഗ്മർ ഹാർട്മുട് നടത്തിയ പരാമർശങ്ങള്‍ക്കെതിരെയാണ് ഇരു രാജ്യങ്ങളും രംഗത്തു വന്നത്. ഖത്തർ പ്രതിസന്ധി സൈനിക നടപടിയിലേക്ക് നീങ്ങിയേനെ എന്നായിരുന്നു ഹാർട്മുടിന്‍െ സംസാരം.

മുൻ ജർമൻ മന്ത്രിയുടെ പ്രസ്താവനയെ യു.എ.ഇ വിദേശ കാര്യസഹമന്ത്രി ഡോ. അൻവർ ഗർഗാഷ് വിമർശിച്ചു. നാലു രാജ്യങ്ങൾ ചേർന്ന് തീരമാനമെടുത്തത് ഖത്തർഭീകരവാദത്തിനു നൽകുന്ന പിന്തുണ തടയുക എന്ന ഉദ്ദേശത്തോടെയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റു രാജ്യങ്ങളുടെ വിഷയങ്ങളിൽ ഇടപെടുന്ന ഖത്തറിന്‍റെ രീതിയും പ്രശ്നമാണ്. അക്കാലത്ത് ബെർലിനിൽ വെച്ച് ഹാർട്മുടിനെ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന് കാരണങ്ങൾ ബോധ്യപ്പെടുത്തിയെന്നും ഗർഗാഷ് വ്യക്തമാക്കി.

Advertising
Advertising

രാഷ്ട്രീയ സ്വയം ഭരണ ലക്ഷ്യത്തോടെയായിരുന്നു ചതുർരാജ്യ സഖ്യത്തിെൻറ നടപടി. ദോഹ കാര്യങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം അതിന്‍റെ ഗൾഫ് പരിസരത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഗബ്രിയേലിന്‍റെ പ്രസ്താവന തെറ്റാണെന്നും മന്ത്രി പറഞ്ഞു.

ഖത്തർ ഫോറത്തിൽ ഖത്തർ ഭരണാധികാരി ശൈഖ് തമീം നടത്തിയ പരാമർശങ്ങളെ ഇരട്ടത്താപ്പെന്നും ഡോ. ഗർഗാഷ് വിമർശിച്ചു. സ്വന്തം അഭ്യന്തര പ്രശ്നങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിനെ എതിർക്കവെ തന്നെ അയൽവാസികൾ ഉൾപ്പെടെ മറ്റു രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ കടന്നു കയറുന്ന നയം മാറ്റുവാൻ തയ്യാറാവുന്നുമില്ല. മറ്റു ഗൾഫ് രാജ്യങ്ങിൽ നിന്ന് വിച്ഛേദിക്കപ്പെട്ടതിൽ ജനത അസ്വസ്ഥരാണെന്ന് ഖത്തർ ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാൽ പ്രശ്നത്തിന്‍റെ യഥാർഥ കാരണം സംബോധന ചെയ്യാൻ അവർ തയ്യാറാവുന്നില്ലെന്നും ഗർഗാഷ് പറഞ്ഞു.

മറ്റു രാജ്യങ്ങളുടെ നായകരെല്ലാം പങ്കെടുത്ത അറബ് ഉച്ചകോടിയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുക വഴി ഖത്തറിന് പ്രശ്ന പരിഹാരത്തിലെ താൽപര്യക്കുറവ് വ്യക്തമാവുന്നു എന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അല്‍ ഖലീഫ ചൂണ്ടിക്കാട്ടി.

Tags:    

Similar News