യു.എ.ഇയില്‍ പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറയും
ആഗോള സമ്പദ്ഘടനയിൽ രൂപപ്പെട്ട മാന്ദ്യ പ്രവണത എണ്ണ വിപണിയെയും ബാധിച്ച സാഹചര്യത്തിൽ പെട്രോൾ ഉൽപന്ന വില കുത്തനെ കുറയുന്ന പ്രവണതയാണുള്ളത്
യു.എ.ഇയിൽ ജനുവരി മാസത്തെ ഇന്ധനവില ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും ജനുവരിയിൽ നിരക്ക്
വീണ്ടും കുറയും. യു.എ.ഇ ഇന്ധന വിലനിർണയ കമ്മിറ്റിയാണ്
ഇന്ധന വില പ്രഖ്യാപിച്ചത്.
സൂപ്പർ98 പെട്രോൾ ലീറ്ററിന് അടുത്തമാസം 2 ദിർഹമായിരിക്കും നിരക്ക്. രണ്ട് ദിർഹം 25 ഫിൽസായിരുന്നു ഡിസംബർ വില. സ്പെഷ്യൽ 95ന് ലിറ്ററിന് ഒരു ദിർഹം 89 ഫിൽസായിരിക്കു. 2.15 ഫിൽസാണ് ഈ മാസം ഈടാക്കി വരുന്നത്. ഇ പ്ലസ് 91 പെട്രോളിന് ഈ മാസം രണ്ടു ദിർഹം 5 ഫിൽസുള്ളത് ജനുവരിയിൽ ഒരു ദിൾം 81 ഫിൽസായി കുറയും. ഡീസലിനും കാര്യമായ നിരക്കിളവാണ് ജനുവരിയിൽ ലഭിക്കുക. ഈ മാസം ലീറ്ററിന് 2.61 ഫിൽസുള്ള ഡീസലിന് ജനുവരിയിൽ രണ്ട് ദിർഹം 30 ഫിൽസ് നൽകിയാൽ മതി.
തുടർച്ചയായ മൂന്നാം മാസമാണ് നിരക്കിൽ കുറവ് ഏർപ്പെടുത്തുന്നത്. ആഗോള സമ്പദ്ഘടനയിൽ രൂപപ്പെട്ട മാന്ദ്യ പ്രവണത എണ്ണ വിപണിയെയും ബാധിച്ച സാഹചര്യത്തിൽ പെട്രോൾ ഉൽപന്ന വില കുത്തനെ കുറയുന്ന പ്രവണതയാണുള്ളത്. ഒക്ടോബറിൽ ഉയർന്ന നിരക്ക് ലഭിച്ച എണ്ണക്ക് ഇപ്പോൾ റിക്കാർഡ് വിലയിടിവാണുള്ളത്.
ഉൽപാദനം കുറക്കാനുള്ള ഒപെക് തീരുമാനം നിലനിൽക്കെ, വർധിച്ച തോതിലുള്ള ബദൽ ഇന്ധന ലഭ്യതയും വിപണിക്ക് തിരിച്ചടിയാവുകയാണ്.