മാര്‍പ്പാപ്പയുടെ ചരിത്ര സന്ദര്‍ശന സ്മാരകമായി അബുദബിയില്‍ ക്രൈസ്തവ ദേവാലയവും മുസ്‌ലിം പള്ളിയും ഉയരും

Update: 2019-02-06 18:38 GMT
Advertising

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി അബൂദബിയില്‍ ചര്‍ച്ചും മുസ്‍‍ലിം പള്ളിയും ഉയരും. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം മാത്രമല്ല, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമിന്റെ സന്ദര്‍ശനത്തിന്റെയും സ്മാരകമായിരിക്കും ഈ ദേവാലയങ്ങള്‍.

ഫ്രാൻസിസ് മാർപാപ്പ, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് എന്നിവരുടെ പേരുകള്‍ സൂചിപ്പിക്കുന്ന സെൻറ് ഫ്രാൻസിസ് ചർച്ച്, ഗ്രാൻഡ് ഇമാം അഹ്മദ് അൽ ത്വയ്യിബ് മസ്ജിദ് എന്നിവയാണ് മതാന്തര ബന്ധത്തിന്റെ സ്മാരകമായി നിർമിക്കുന്നത്. അബൂദബി ഫൗണ്ടേഴ്സ് മെമോറിയലിൽ നടന്ന മാനവ സൗഹാർദ ആഗോള സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ആരാധനാലയങ്ങളുടെ ശിലാഫലകത്തില്‍ അവര്‍ ഒപ്പുവെച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

Tags:    

Similar News