'കൊറോണ മാതാ' കാത്തുരക്ഷിക്കും; വൈറസ് ബാധിക്കാതിരിക്കാന്‍ ക്ഷേത്രം തുറന്ന് യു.പി ഗ്രാമം

കൊറോണ മാതയോട് പ്രാര്‍ത്ഥിച്ചാല്‍ മഹാമാരിയില്‍നിന്നും രക്ഷ ലഭിക്കുമെന്ന വിശ്വാസത്തിലാണ് മന്ദിര്‍ സ്ഥാപിച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു

Update: 2021-06-12 13:05 GMT

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ വൈറസ് ബാധയില്‍ നിന്നും രക്ഷ നേടാന്‍ 'കൊറോണ മാതാ' ക്ഷേത്രം സ്ഥാപിച്ച് ഉത്തർപ്രദേശിലെ ​ഗ്രാമം. പ്രതാപ്ഗഢ് ജില്ലയിലെ ശുക്ലാപൂരിലാണ് ആരാധനാലയം സ്ഥാപിച്ചത്. നൂറുകണക്കിന് ഗ്രാമീണരാണ് ഇവിടെ പ്രാര്‍ത്ഥനക്കെത്തുന്നത്. ഗ്രാമീണരില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് ആരാധനാലയം പണി കഴിപ്പിച്ചത്.

കോവിഡിന്റെ നിഴല്‍ ശുക്ലാപൂരിലും സമീപ ഗ്രാമങ്ങളിലും വീഴാതിരിക്കാനാണ് ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ഇവർ പറയുന്നത്. കൊറോണ മാത എന്ന മാസ്‌ക് ധരിച്ച വിഗ്രഹവും ഇവിടെ സ്ഥാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന്‌ ആരാധനാലയ നടത്തിപ്പുകാര്‍ എടുത്തുപറയുന്നു.

Advertising
Advertising

പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നുമാണ് നിര്‍ദേശം. കൊറോണ മാതയോട് പ്രാര്‍ത്ഥിച്ചാല്‍ മഹാമാരിയില്‍നിന്നും രക്ഷ ലഭിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് കൊറോണ മാതാ മന്ദിര്‍ സ്ഥാപിച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു. രാജ്യത്ത് ഇത് ആദ്യമല്ലെന്നും പ്ലേഗ്, വസൂരി പോലെ മഹാമാരികള്‍ പടര്‍ന്ന് നിരവധി പേര്‍ മരിച്ചപ്പോള്‍ ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കൊറോണ മാതാ മന്ദിറിലെ പൂജാരി രാധേ ശ്യാം പറഞ്ഞു.

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News