സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക

യമനിലെ ഹൂത്തികൾ ഉയർത്തുന്ന വെല്ലുവിളി ചെറുക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് സഹായം തുടരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അറിയിച്ചു

Update: 2021-02-13 01:16 GMT

സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക. യമനിലെ ഹൂത്തികൾ ഉയർത്തുന്ന വെല്ലുവിളി ചെറുക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് സഹായം തുടരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അറിയിച്ചു. അതേ സമയം യെമനിൽ മാനുഷിക ദുരന്തം ഒഴിവാക്കാൻ രാഷ്ട്രീയ പ്രശ്നപരിഹാരം നിർബന്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു.

യമൻ യുദ്ധം അവസാനിപ്പിക്കാതെ രാജ്യം അകപ്പെട്ട മാനുഷിക ദുരന്തത്തിന് അറുതിയാകില്ലെന്ന ഉറച്ച നിലപാടിലാണ് ബൈഡൻ ഭരണകൂടം. ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യയുമായും മറ്റും അമേരിക്ക ചർച്ച നടത്തിയതും. സൗദി ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷക്ക് ആവശ്യമായ എല്ലാ പിന്തുണയും സൈനിക സഹായവും ഉറപ്പാക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

Advertising
Advertising

യെമനിൽ സമാധാനം തിരികെ കൊണ്ടുവരാനുള്ള തിരക്കിട്ട നടപടികളാണ് പുരോഗമിക്കുന്നത്. ഹൂത്തി വിഭാഗത്തെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ മുൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനം ചൊവ്വാഴ്ച പിൻവലിക്കുമെന്ന് അമേരിക്ക വെളിപ്പെടുത്തി. യെമൻ വിഷയത്തിൽ എല്ലാ കക്ഷികളും സ്ഥായിയായ രാഷ്ട്രീയ പ്രശ്ന പരിഹാരത്തിന് തയാറാകണം. അല്ലാത്തപക്ഷം യമൻ ജനത വലിയ ദുരന്തത്തിലേക്കാകും നടന്നു നീങ്ങുകയെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മുന്നറിയിപ്പ് നൽകി.

Full View
Tags:    

Similar News