വടകര, വയനാട് സ്ഥാനാര്‍ഥികളെ വെളിപ്പെടുത്തിയതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പേര് വെളിപ്പെടുത്തിയിരുന്നു.

Update: 2019-03-20 14:03 GMT

ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് വടകര, വയനാട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ വെളിപ്പെടുത്തിയതിന് ഹൈക്കമാന്‍ഡിന് അതൃപ്തി. പ്രഖ്യാപിച്ച നടപടി തെറ്റായിപ്പോയി. നടപടികള്‍ പൂര്‍ത്തിയാകും വരെ നേതാക്കള്‍ കാത്തിരിക്കണമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിലകല്‍പ്പിച്ചില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി.

ഇന്ന് ഉച്ചക്ക് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പേര് വെളിപ്പെടുത്തിയിരുന്നു. അതേസമയം ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം രാത്രിയുണ്ടാകും.

Tags:    

Similar News