വെട്ടേറ്റ സ്വതന്ത്ര സ്ഥാനാര്‍ഥി നസീറിനെ ജയരാജന്‍ സന്ദര്‍ശിച്ചു

ജയരാജനു പിന്നാലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനും നസീറിനെ സന്ദര്‍ശിച്ചു

Update: 2019-05-20 13:37 GMT

വെട്ടേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ സന്ദര്‍ശിച്ചു. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് നസീര്‍ പറഞ്ഞതായി പി.ജയരാജന്‍ അവകാശപ്പെട്ടു. ജയരാജന് പിന്നാലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരനും നസീറിനെ സന്ദര്‍ശിച്ചു.

Full View

മുന്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന സി.ഒ.ടി നസീറിനെ അക്രമിച്ചതിന് പിന്നില്‍ സി.പി.എമ്മാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. ഇതിനിടയിലാണ് നസീറിനെ കാണാനായി പി. ജയരാജന്‍ എത്തിയത്. സി.പി.എം നേതാക്കള്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് ജയരാജന്‍ പറഞ്ഞു. ജയരാജന് പിന്നാലെ നസീറിനെ സന്ദര്‍ശിച്ച മുരളീധരന്‍ അക്രമത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ആവര്‍ത്തിച്ചു.

Tags:    

Similar News