ആര്‍.എം.പിയുടെ വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിന് ലഭിച്ചിട്ടില്ലെന്ന് ജയരാജന്‍

ഈ തെരഞ്ഞെടുപ്പോട് കൂടി ആര്‍.എം. പി ഇല്ലാതാകും.

Update: 2019-04-24 06:52 GMT
Advertising

വടകരയിൽ ആർ.എം.പി വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചിട്ടില്ലെന്ന് ഇടതു മുന്നണി സ്ഥാനാര്‍ഥി പി ജയരാജന്‍. ഈ തെരഞ്ഞെടുപ്പോടെ ആർ.എം.പി ഇല്ലാതാകും. പരാജയ ഭീതി മൂലമാണ് കള്ളവോട്ട് എന്ന ആരോപണം യു ഡി എഫ് ഉയർത്തുന്നതെന്നും ജയരാജൻ മീഡിയവണിനോട് പറഞ്ഞു. എന്നാല്‍ ജയരാജന്റെ പരാമര്‍ശം അപഹാസ്യമാണെന്ന് ആര്‍.എം.പി പ്രതികരിച്ചു.

വടകരയിലെ ഉയർന്ന പോളിംഗ് എൽ.ഡി.എഫിനെ തുണക്കുമെന്ന പ്രതീക്ഷയിലാണ് ജയരാജൻ. ആർ.എം.പി വോട്ടുകൾ യു.ഡി.എഫിനു ലഭിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പോടെ ആർ.എം.പി ഇല്ലാതാകുമെന്നും ജയരാജൻ പറഞ്ഞു.

തോൽവി മുന്നിൽ കണ്ടാണ് കള്ള വോട്ടെന്ന പതിവ് പല്ലവി കോൺഗ്രസ്‌ ഉയർത്തുന്നതെന്നും ജയരാജൻ പറഞ്ഞു. ആർ.എം.പിയെ കുറിച്ചുള്ള ജയരാജന്റെ പരാമർശം അപഹാസ്യമാണെന്ന് കെ.കെ രമ പ്രതികരിച്ചു. ആർ.എം.പിയുടെ മുഴുവൻ വോട്ടുകളും യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്ന് കെ. മുരളീധരൻ പറഞ്ഞു.

Full View
Tags:    

Similar News