മുഖംമൂടി ധരിച്ചെത്തി കവർച്ചാ സംഘം; 70 സെക്കൻഡിനുള്ളിൽ മോഷ്ടിച്ചത് 18 കോടി രൂപയുടെ ആഭരണങ്ങൾ, കവർച്ച ഇങ്ങനെ, വീഡിയോ

കുമാർ ജ്വല്ലേഴ്‌സിലാണ് കവർച്ച നടന്നത്

Update: 2026-03-14 09:14 GMT

വാഷിങ്ടൺ: : വടക്കൻ കാലിഫോർണിയയിലെ ആഭരണശാലയിൽ വന കവർച്ച നടത്തി മുഖംമൂടി സംഘം. ഒരു മിനിറ്റിനുള്ളിൽ ഏകദേശം 1.7 മില്യൺ യുഎസ് ഡോളർ (18.4 കോടി രൂപ) വിലമതിക്കുന്ന സ്വർണവും വജ്രങ്ങളും കവർന്നു. കേസിൽ നാലുപേർ പിടിയിലായി. കാലിഫോർണിയയിലെ ഇന്ത്യൻ അമേരിക്കൻ കുടുംബത്തിന്റെ കടയിലാണ് കൊള്ള നടന്നത്.

2025 ജൂൺ 18 ന് ഫ്രീമോണ്ടിലെ കുമാർ ജ്വല്ലേഴ്‌സിലാണ് കവർച്ച നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു, എന്നാൽ ഇപ്പോഴാണ് യുഎസ് നീതിന്യായ വകുപ്പ് ഇത് പുറത്തുവിട്ടത്.

ഇന്ത്യൻ വംശജരായ കുടുംബമാണ് കടയുടെ ഉടമകൾ. കവർച്ച നടക്കുമ്പോൾ ഉടമകളും ഒരു സ്റ്റോർ അറ്റൻഡന്റും കടയിൽ ഉണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടയ്ക്ക് പുറത്ത് നിരവധി വാഹനങ്ങൾ നിർത്തുന്നത് വീഡിയോയിൽ കാണാം, തുടർന്ന് ഇരുണ്ട ഹൂഡികൾ ധരിച്ച രണ്ട് ഡസനോളം മുഖംമൂടി സംഘം അകത്തേക്ക് ഓടുന്നു.

Advertising
Advertising

നിമിഷങ്ങൾക്കുള്ളിൽ, പ്രതികൾ ഗ്ലാസ് ഡിസ്പ്ലേ കേസുകൾ തകർക്കുകയും ആഭരണങ്ങൾ ബാഗുകളിൽ നിറയ്ക്കുകയും ചെയ്തു. കടയിലെ സാധനങ്ങളുടെ 75 മുതൽ 80 ശതമാനം വരെ സംഘം കൊണ്ടുപോയി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 1.7 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. പിന്നീടാണ് ഇതിൽ നാലുപേർ അറസ്റ്റിലായത്. കവർച്ച നടന്ന സമയത്ത് ഇവർ ഓരോരുത്തർക്കും ഏകദേശം 19 അല്ലെങ്കിൽ 20 വയസ് പ്രായമുണ്ടായിരുന്നുവെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News