യുവതിയുടെ ശമ്പളം 11 ലക്ഷം: ആവശ്യം ഒരു കോടിരൂപ വരുമാനമുള്ള ഭര്‍ത്താവിനെ, പിന്നാലെ വിലക്ക്

ചർച്ചയാക്കി സോഷ്യൽ മീഡിയ

Update: 2026-03-09 13:51 GMT

മാച്ച് മേക്കിംഗ് സർവീസായ ദി ഡേറ്റ് ക്രൂവിന്റെ സ്ഥാപകയായ ഒൻഡ്രില കപൂർ ഇൻസ്റ്റാഗ്രാമീൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

28 വയസുള്ള ഒരു ക്ലയന്റിൻ്റെ പിടിവാശി കാരണം അവരെയും കുടുംബത്തെയും തങ്ങളുടെ സേവനത്തിൽ നിന്ന് 'ബാൻ' ചെയ്തെന്ന വിവരമാണ് ഇവർ പങ്കുവെച്ചത്. പ്രതിവർഷം 11 ലക്ഷം രൂപ വരുമാനമുള്ള 28 വയസുകാരിയായ യുവതിക്ക് പങ്കാളിയായി വരേണ്ടത് ഒരു കോടി രൂപയ്ക്ക് മുകളിൽ ശമ്പളമുള്ള വരനായിരിക്കണം എന്ന നിർബന്ധം ‌കാരണമാണിത്. 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്ന പല പുരുഷന്മാരേയും അവർ തങ്ങളുടെ 'വൈബിന്' ചേരുന്നതല്ലെന്ന് പറഞ്ഞ് നിരസിച്ചതായും ഒൻഡ്രില കപൂർ വീഡിയോയിൽ പറഞ്ഞു.

Advertising
Advertising

നിരവധി തവണ നിരസിക്കപ്പെട്ടതിനെത്തുടർന്ന്, കുടുംബത്തോട് ഇഷ്ടപ്പെട്ട പ്രൊഫൈലുകൾ പങ്കിടാൻ ഇവർ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടിയുടെ കുടുംബം തിരഞ്ഞെടുത്ത പ്രൊഫൈലിലുള്ളവരെല്ലാം പ്രതിവർഷം ഒരു കോടി രൂപയിൽ കൂടുതൽ വരുമാനം ഉള്ളവരും ബ്രാഹ്മണ ജാതിയിൽ പെട്ടവരുമായിരുന്നു. 11 ലക്ഷം രൂപ മാത്രം വരുമാനമുള്ള ഈ യുവതിയുടെ പ്രൊഫൈലിൽ താല്പര്യം പ്രകടിപ്പിക്കാൻ ഇവരാരും തയാറായില്ല.

"മുൻഗണനകൾ അനുവദനീയമാണ്. ഒരു പ്രത്യേക വരുമാനത്തിൽ ഉള്ളവരോ ജാതിയിൽ ഉള്ളവരോ വേണോ എന്നത് നിങ്ങളുടെ ഇഷ്ടമാണ്. എന്നാൽ പ്രശ്നം എന്തെന്നാൽ, ഇത്തരം പ്രതീക്ഷകൾ ആദ്യം മറച്ചുവെക്കുകയും, പിന്നീട് ഓരോ ഘട്ടത്തിലും മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ്". അവർ പറഞ്ഞു. ഒരു പങ്കാളികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിന് അപ്പുറം ഒരു ഷോപ്പിംഗ് ലിസ്റ്റ് പോലെയാണ് തോന്നുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News