മെട്രോയിൽ തോക്കുമായി യുവാവിന്റെ പ്രാങ്ക് : പരിഭ്രാന്തരായി യാത്രക്കാർ, പിന്നാലെ ട്വിസ്റ്റ്

മറ്റൊരു വീഡിയോയുമായി പൊലീസ്

Update: 2026-03-09 17:08 GMT

 മെട്രോയ്ക്കകത്ത് ചിത്രീകരിച്ച ഒരു പ്രാങ്ക് വീഡിയോ ഓൺലൈനിൽ വൈറലായതിനെ പിന്നാലെ പുതുച്ചേരി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്.

ബെംഗളൂരു മെട്രോ സ്റ്റേഷനുള്ളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കളി തോക്കുമായാണ് ഇയാൾ യാത്രക്കാരെ ഭയപ്പെടുത്തിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തിരക്കേറിയ പൊതുസ്ഥലങ്ങളിലെ ഇത്തരം അഭ്യാസങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യങ്ങൾ ഉയരുകയും വിമർശിക്കപ്പെടുകയും ചെയ്തു. തുടർന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിനുശേഷം, പൊലീസ് പുറത്തുവിട്ട വീഡിയോയിൽ, യുവാവ് ക്ഷമാപണം നടത്തുന്നതായി കാണാം. സോഷ്യൽ മീഡിയയിൽ ശ്രദ്ധ ലഭിക്കുന്നതിനായി താൻ ചെയ്ത കാര്യം യാത്രക്കാർക്കിടയിൽ ഭയം സൃഷ്ടിച്ചതിനും മെട്രോ സ്റ്റേഷനുള്ളിൽ ആളുകളെ ശല്യപ്പെടുത്തിയതിനും യുവാവ് മാപ്പ് ചോദിച്ചു. തിരക്കേറിയ പൊതുസ്ഥലങ്ങളിലെ ഇത്തരം പെരുമാറ്റത്തിനെതിരെ ബെംഗളൂരു പൊലീസ് മുന്നറിയിപ്പ് നൽകി.

Advertising
Advertising

കളിത്തോക്ക് ഉപയോഗിച്ചുള്ള തമാശ ഒരു തമാശയല്ലെന്നും അത് പരിഭ്രാന്തി സൃഷ്ടിക്കുകയും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുമെന്നും എക്സിൽ പോസ്റ്റ് ചെയ്ത വീ‍യോയ്ക്ക് അടിക്കുറിപ്പായി പൊലീസ് പറഞ്ഞു. പൊതുസ്ഥലങ്ങൾ അപകടകരമായ 'ഉള്ളടക്കം'ത്തിനുള്ളതല്ലെന്നും പോസ്റ്റിൽ പറയുന്നു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News