അവസാന നിമിഷം ബോസ് അവധി റദ്ദാക്കി; വൈറലായി ജെൻസി ജീവനക്കാരിയുടെ പ്രതികരണം

ആഴ്ചകൾക്ക് മുമ്പ് തന്നെ തന്റെ യാത്രാ പദ്ധതികളെക്കുറിച്ച് മാനേജരെ അറിയിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്

Update: 2026-02-25 15:08 GMT

യാത്രായ്ക്കായി തെരഞ്ഞെടുത്ത ദിവസം മാനേജർ തന്റെ അവധി റദ്ദാക്കിയതായി ആരോപിച്ച് ഒരു ജെൻസി ജീവനക്കാരി സിമ്രാൻ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോൾ. ജോലി, ജീവിതത്തിൻ്റെ സന്തുലിതാവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന ചർച്ചയ്ക്ക് ഇത് തുടക്കമിട്ടു. ആഴ്ചകൾക്ക് മുമ്പ് തന്നെ തന്റെ യാത്രാ പദ്ധതികളെക്കുറിച്ച് മാനേജരെ അറിയിച്ചിരുന്നുവെന്ന് സിമ്രാൻ വീഡിയെ ക്ലിപ്പിൽ പറയുന്നു. ആ സമയത്ത് ഒരു എതിർപ്പും ഉയർന്നിരുന്നില്ല. വിമാനത്തിൽ കയറാൻ തയാറെടുക്കുന്നതിനിടെ, അടിയന്തര ആവശ്യം കാരണം അവധി റദ്ദാക്കിയതായി അവരോട് പറഞ്ഞു.

Advertising
Advertising

ആ സംഭവം അവളെ നിരാശയാക്കി. ആശയവിനിമയത്തിലെ പരാജയമായിട്ടാണ് അവർ സാഹചര്യത്തെ വിശേഷിപ്പിച്ചത്, ജീവനക്കാരുടെ സ്വകാര്യ സമയത്തോടുള്ള ബഹുമാനക്കുറവാണ് ഇത് കാണിക്കുന്നതെന്നും അവർ പറഞ്ഞു. ജോലിസ്ഥലത്ത് അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകാമെങ്കിലും, അത് വ്യക്തിപരമായ പ്രതിബദ്ധതകളെ ആവർത്തിച്ച് മറികടക്കരുതെന്ന് സിമ്രാൻ കൂട്ടിച്ചേർക്കുന്നു. തന്റെ ജീവിതവും യാത്രയും ആസ്വദിക്കാനാണ് താൻ ജോലി ചെയ്യുന്നതെന്നും ആവശ്യങ്ങൾ നിറവേറ്റാൻ ജീവനക്കാർ എപ്പോഴും ലഭ്യമാകണമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അവർ പറയുന്നു.

വീഡിയോ വളരെ പെട്ടെന്ന് തന്നെ ഓൺലൈനിൽ ശ്രദ്ധ നേടുകയും സമ്മിശ്ര പ്രതികരണങ്ങൾ നേടുകയും ചെയ്തു. ജീവനക്കാർക്ക് അതിരുകൾ നിശ്ചയിക്കാനും സ്വകാര്യ ജീവിതത്തിന് മുൻഗണന നൽകാനും അവകാശമുണ്ടെന്നും നിരവധി ഉപയോക്താക്കൾ അവരുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.

അവധി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. യാത്ര ചെയ്യുന്നതിന് മുമ്പ് ജീവനക്കാർ അവരുടെ അവധി ഔദ്യോഗികമായി അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ചിലർ വാദിച്ചു. അവധി അംഗീകരിച്ചില്ലെങ്കിൽ, അത് സ്ഥിരീകരിക്കേണ്ട ഉത്തരവാദിത്തം ജീവനക്കാരനാണെന്ന് ഒരു ഉപയോക്താവ് പറഞ്ഞു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News