വൈറ്റ് കോളർ ജോലികളും അതിൽ നിന്ന് ലഭിക്കുന്ന ശമ്പളവുമാണ് സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗമായി പലരും കാണുന്നത്. ജോലി നോക്കി ആളുകളെ ബഹുമാനിക്കുന്നവരും കുറവല്ല. പലതരം ജോലികളുമായി ബന്ധപ്പെട്ട് വിവിധതരം വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്. ഇതിൽ പലതും കൗതുകം ഉണർത്തുന്നവയാണ്. എന്നാൽ അത്തരമൊരു പോസ്റ്റാണ് ഇപ്പോൾ എക്സിൽ ചർച്ചയാകുന്നത്.
ഇന്നത്തെ ലോകത്ത്, വരുമാനമെന്നത് എല്ലായ്പ്പോഴും ഔപചാരിക വിദ്യാഭ്യാസത്തിന് ആനുപാതികമല്ല. പ്രായോഗിക കഴിവുകൾ, റിസ്ക് എടുക്കൽ, കഠിനാധ്വാനം എന്നിവ പലപ്പോഴും കയ്യിലെ ബിരുദങ്ങളേക്കാൾ വളരെ പ്രധാനമാണ്.
അതിന്റെ ഒരു ഉദാഹരണമാണ് അടുത്തിടെ ഒരു എക്സ് ഉപയോക്താവ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ്. തന്റെ നാട്ടിലെ ഡ്രൈ ക്ലീനർ പ്രതിമാസം 2 ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ. നളിനി ഉനഗർ എന്ന ഇന്‍ഫ്ലുവൻസർ പങ്കുവച്ച ഒരു കുറിപ്പാണ് ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയാകുന്നത്.
ഉടമയും ഭാര്യയും നടത്തുന്ന ബിസിനസിൽ രണ്ട് സഹായികളുമുണ്ടെന്നും പറയുന്നു. ഡ്രൈ ക്ലീനറുടെ പ്രതിമാസ വരുമാനം ഏകദേശം 283,500 രൂപയാണ്. വൈദ്യുതിക്ക് 6,000 രൂപ, സഹായികളുടെ ശമ്പളത്തിന് 40,000 രൂപ എന്നിങ്ങനെയാണ് ചെലവ്. ലാഭം 237,500 രൂപ.
" ഞാൻ പതിവായി പോകുന്ന എന്റെ വീടിനടുത്തുള്ള ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹവും ഭാര്യയും ഒരുമിച്ച് ജോലി ചെയ്യുന്നു, ശമ്പളത്തിന് നിർത്തിയ രണ്ട് സഹായികളുമുണ്ട്. അവർ പ്രതിമാസം ഏകദേശം 2,00,000 രൂപ സമ്പാദിക്കുന്നു. ഇന്ത്യയിൽ 10 വർഷത്തിലധികം എക്സ്പീരിയൻസുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് തുല്യമാണ്," എക്സ് പോസ്റ്റിന് അദ്ദേഹം അടിക്കുറിപ്പ് നൽകിയത് ഇങ്ങനെയാണ്.
കടയുടമയുടെ വരുമാന വിവരങ്ങളും നളിനി ഉനഗർ പോസ്റ്റിൽ പങ്കുവച്ചു. പ്രതിദിനം 10 രൂപയ്ക്ക് ഏകദേശം 350 വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ഇവർ, 3,500 രൂപ സമ്പാദിക്കുന്നു. 350 രൂപയ്ക്ക് 20 ഹെവി വസ്ത്രങ്ങൾ ഡ്രൈ-ക്ലീൻ ചെയ്യുന്നു. അങ്ങനെ മാത്രം പ്രതിദിനം 7,000 രൂപ ലഭിക്കും. മൊത്തമായി പ്രതിദിനം 10,500 രൂപയാണ് വരുമാനം. പ്രതിമാസം 3 ദിവസത്തെ അവധി മാത്രമുള്ളതിനാൽ അവരുടെ ഏകദേശ വരുമാനം 283,500 രൂപയുമാണ്.
"എല്ലാ ചെലവുകളും കുറച്ച ശേഷം ₹2,37,500 ലാഭം ലഭിക്കുന്നു. ഈ കണക്കുകൾ കഴിഞ്ഞ മാസത്തേതാണെന്ന് അവർ എന്നോട് പറഞ്ഞു, പക്ഷേ ശരാശരി, അവർ എല്ലാ മാസവും ₹2 ലക്ഷത്തിലധികം വരുമാനം നേടുന്നു." അവർ ട്വീറ്റിൽ കൂട്ടിച്ചേർത്തു.
പോസ്റ്റ് എക്സിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു.
"നല്ല ശമ്പളത്തിനായി ഞങ്ങൾ പലപ്പോഴും വൈറ്റ് കോളർ ജോലികൾ പിന്തുടരാറുണ്ട്, എന്നാൽ ഇതുപോലുള്ള വാർത്തകൾ തെളിയിക്കുന്നത് ചെറുതോ വലുതോ ആയ സ്വന്തം ബിസിനസ്, താൽപ്പര്യത്തോടെ ചെയ്താൽ, ചിലപ്പോൾ അതിലും കൂടുതൽ പ്രതിഫലദായകമാകുമെന്നാണ്. പങ്കുവെച്ചതിന് നന്ദി.." എന്നാണ് ഒരു ഉപയോക്താവിൻ്റെ കുറിപ്പ്
"വൈറ്റ്ക്കോളർ ജോലികൾക്കും സ്ഥിരമായ ശമ്പളത്തിനും പിന്നാലെ ഓടാൻ ഞങ്ങൾ നിർബന്ധിതരാണ്, എന്നാൽ ഇതുപോലുള്ള കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ചെറുതോ വലുതോ ആയ ഒരു ബിസിനസ് സ്വന്തമാക്കുന്നത് ഒരുപോലെ സംതൃപ്തിയും ചിലപ്പോൾ കൂടുതൽ പ്രതിഫലദായകവുമാകുമെന്നാണ്." മറ്റൊരാൾ അഭിപ്രായപ്പെട്ടു.
‘ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിനു കിട്ടുന്ന ശമ്പളം ഒരുമാസം ഈ സഹോദരനു ലഭിക്കുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറിങ് പഠിക്കുന്നതിനു പകരം സ്റ്റീം എൻജിനീയറിങ് പഠിക്കുന്നതാണ് നല്ലത്.’’– എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘