ഓടുന്ന വാഹനങ്ങളുടെ ഡോർ വലിച്ചു തുറക്കും, ബൈക്കിലെത്തി അഭ്യാസം; പ്രതി പിടിയിൽ

ഓടുന്ന വാഹനങ്ങളുടെ ഡോറുകൾ ബൈക്കിലെത്തിയ യുവാവ് വലിച്ചുതുറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു

Update: 2026-02-19 07:31 GMT

ന്യൂഡൽഹി: റോഡിലെ അഭ്യാസ പ്രകടനങ്ങളും അതുവഴി നടക്കുന്ന അപകടങ്ങളും നാൾക്കുനാൾ കൂടിവരുകയാണ്. ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങളുടെയും അമിതവേഗതയുടേയും വീഡിയോകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവരും കുറവല്ല.

വാഹനങ്ങളിലെ അനധികൃത രൂപ മാറ്റങ്ങളൾക്കും, റോഡിലെ അഭ്യാസ പ്രകടനങ്ങൾക്കും, മത്സരയോട്ടത്തനും കടിഞ്ഞാണിടാൻ നിയമങ്ങൾ ശക്തമാക്കിയാൽ പോലും വൈറലാവാൻ ഉള്ള സാധ്യതയായി കണ്ട് പലരും ഇത് ആവർത്തിക്കുന്നു.

ഓടുന്ന ബസിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തുള്ള ഡോറുകൾ ബൈക്കിലെത്തിയ യുവാവ് വലിച്ചുതുറക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് വലിയ വിമർശനത്തിനും കാരണമായി.

Advertising
Advertising

ഇതേതുടർന്ന്, ഖജൂരി ഖാസി സ്വദേശിയായ 22 വയസുകാരൻ തുഷാർ പുനിയയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഡൽഹി പൊലീസ്. ഇയാളുടെ മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു. നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് വാഹനം ഉപയോ​ഗിച്ചിരുന്നത്. നിരവധി വൈറൽ വീഡിയോകളിൽ വാഹനം പ്രത്യക്ഷപ്പെട്ടതായി പൊലീസ് പറയുന്നു.

പ്രതി ഇൻസ്റ്റാഗ്രാമിൽ പതിവായി റീലുകൾ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. അമിതവേഗതയിൽ വാഹനമോടിക്കുന്നതും അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്നതും മറ്റ് വാഹനങ്ങളിലെ യാത്രക്കാരെ ഉപദ്രവിക്കുന്നതും റീലായി പോസ്റ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി.

ഇങ്ങനെ ചെയ്ത ഒരു വീഡിയോയാണ് ചർച്ചയായത്. ഓടുന്ന ബസിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തുള്ള ഡോറുകൾ ബൈക്കിലെത്തിയ യുവാവ് വലിച്ചുതുറക്കുന്നത് ഡൽഹി പോലീസ് പങ്കുവെച്ച വീഡിയോയിൽ കാണാം. അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗിനും ക്രിമിനൽ, മോട്ടോർ വാഹന വകുപ്പുകൾ പ്രകാരമുള്ള നിയമലംഘനങ്ങൾക്കുമാണ് നിയമനടപടികൾ സ്വീകരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും വൈറലായ വീഡിയോ ദൃശ്യങ്ങൾ വിലയിരുത്തിയുമാണ് പ്രതിയിലേക്ക് എത്തിയത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News