ട്രെയിനിൽ ചിപ്സ് പൊട്ടിച്ചെറിഞ്ഞ് രണ്ടുവയസുകാരൻ; വൃത്തിയാക്കാൻ തയാറാവാതെ പിതാവ്, കയ്യടിച്ച് സോഷ്യൽ മീഡിയ

ഇതിനോടകം 1.5 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു

Update: 2026-02-24 14:31 GMT

ട്രെയിൻ കംപാർട്ട്മെന്റിൽ ചിപ്‌സ് പൊട്ടിച്ചെറിഞ്ഞ തന്റെ കുഞ്ഞുമകന് പൗരബോധം പകർന്നു നൽകുന്ന പിതാവിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. ട്രാവൽ വ്‌ളോഗറായ ദീപക് സമലിന്റെയും രണ്ടുവയസുകാരനമായ മകൻ്റേയും വീഡിയോ ഇതിനോടകം തന്നെ ആയിരകണക്കിന് ആളുകൾ കണ്ടു. പലരും മറന്നു പോകുന്ന സിവിക് സെൻസിനെയും രക്ഷാകർതൃത്വത്തെയും കുറിച്ചുള്ള ചർച്ചയ്ക്കാണ് വീഡിയോ കാരണമായത്.

യാത്രയ്ക്കിടെ കുട്ടി കളിക്കുന്നതിനിടെയാണ് തറയിൽ ചിപ്‌സ് വീണത്. എന്നാൽ സ്വയം അത് വൃത്തിയാക്കാനോ ട്രെയിൻ ജീവനക്കാരെ ആശ്രയിക്കുന്നതിനോ ദീപക് തയാറായില്ല. പകരം സമൽ തന്റെ കുഞ്ഞിനെ ചിപ്‌സ് എടുക്കാൻ നയിച്ചു.

Advertising
Advertising

" ഒരു എളുപ്പവഴി ഉണ്ടായിരുന്നു. എനിക്ക് തന്നെ അത് വൃത്തിയാക്കാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്താൽ ചിലപ്പോൾ മകന് വലിയ പാഠങ്ങൾ നഷ്ടമാകുമായിരുന്നു" സമൽ വീഡിയോയ്‌ക്കൊപ്പള്ള കുറിപ്പിൽ പറയുന്നു.

തറയിൽ എറിയുന്ന സാധനങ്ങൾ ആര് വൃത്തിയാക്കുമെന്ന് അയാൾ മകനോട് ചോദിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് സമൽ, കുട്ടിയെ പഠിപ്പിച്ചു.

"ഇത് നമ്മളുടെ വീടല്ല, പക്ഷേ ട്രെയിൻ എല്ലാവർക്കുമുള്ളതാണ്. നമ്മൾ ഇങ്ങനെ ചെയ്താൽ, മറ്റാരെങ്കിലും അത് വൃത്തിയാക്കണം. സമൽ കുട്ടിയോട് സൌമ്യമായി പറഞ്ഞു. ശേഷം മകനെകൊണ്ട് ആ ചിപ്‌സുകൾ ഓരോന്നായി എടുപ്പിച്ച് ട്രേയിൽ വെപ്പിച്ചു.

"ശകാരമില്ല. ദേഷ്യവുമില്ല. മനസിലാക്കലുകൾക്ക് വേണ്ടി മാത്രം ഒരു നിമിഷം. ആ ചെറിയ പ്രവൃത്തിയിൽ, വലിയൊരു പാഠം നട്ടുപിടിപ്പിച്ചു. നിർദേശങ്ങളിലൂടെയല്ല ശുചിത്വം പഠിപ്പിക്കുന്നത്. മുദ്രാവാക്യങ്ങളിലൂടെയല്ല പൗരബോധം കെട്ടിപ്പടുക്കുന്നത്. അത് ദൈനംദിന നിമിഷങ്ങളിലാണ് രൂപപ്പെടുന്നത്," സമൽ പറഞ്ഞു.

"ട്രയിനിൽ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്നു. ട്രെയിനുകൾ വൃത്തിയായി സൂക്ഷിക്കുക എന്നത് ജീവനക്കാരുടെ മാത്രം കടമയല്ല, അത് ഒരു പൊതു ഉത്തരവാദിത്തമാണ്."

വീഡിയോ ഇതിനോടകം 1.5 ദശലക്ഷത്തിലധികം വ്യൂകളും ആയിരക്കണക്കിന് കമന്റുകളും നേടി. സോഷ്യൽ മീഡിയ സമലിന്റെ മകനിൽ രക്ഷാകർതൃ ശൈലിയെ പ്രശംസിച്ചു. ഇത്തരത്തിലുള്ള രക്ഷാകർതൃത്വത്തിൽ അഭിമാനിക്കുന്നുവെന്ന് പലരും പറഞ്ഞു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News