'പോരാളി ഷാജി'ക്കെതിരെ വിഎം സുധീരൻ; ഡിജിപിക്ക് പരാതി നൽകി

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾ ചിത്രം വച്ച് പ്രസിദ്ധീകരിച്ചു എന്നാണ് സുധീരന്റെ പരാതി

Update: 2021-03-21 04:14 GMT

അപകീർത്തികരമായ പരാമർശത്തിൽ പോരാളി ഷാജി (ഒഫീഷ്യൽ), എടതിരിഞ്ഞി വായനശാലാ ചർച്ചാവേദി ഫേസ്ബുക്ക് ഗ്രൂപ്പുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെപിസിസി മുൻ പ്രസിഡണ്ട് വിഎം സുധീരൻ.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾ ചിത്രം വച്ച് പ്രസിദ്ധീകരിച്ചു എന്നാണ് സുധീരന്റെ പരാതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമാണ് ഈ വ്യാജ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിപിക്ക് പുറമേ, ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണയ്ക്കും പരാതി നൽകിയിട്ടുണ്ട്.

Tags:    

Similar News