വയനാട്ടിൽ പ്രചാരണം ആരംഭിച്ച് എൽ.ഡി.എഫ് സ്ഥാനാർഥികൾ

യു.ഡി.എഫിൽ സ്ഥാനാർഥി നിർണയം പോലും നടക്കാത്ത സാഹചര്യം പരമാവധി മുതലാക്കിയാണ് എൽ.ഡി.എഫിന്റെ ആദ്യഘട്ട പ്രചാരണം

Update: 2021-03-14 03:42 GMT

വയനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ കൺവെൻഷനുകൾ പൂർത്തിയായി. കൽപറ്റ മണ്ഡലത്തിലെ പ്രചാരണം റോഡ് ഷോയോടെയാണ് തുടങ്ങിയത്.

യു.ഡി.എഫിൽ സ്ഥാനാർഥി നിർണയം പോലും നടക്കാത്ത സാഹചര്യം പരമാവധി മുതലാക്കിയാണ് എൽ.ഡി.എഫിന്റെ ആദ്യഘട്ട പ്രചാരണ പരിപാടികൾ. എതിർ സ്ഥാനാർഥികൾ കളത്തിലിറങ്ങുന്നതിനു മുന്നേ ജനങ്ങളിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമം. സുൽത്താൻ ബത്തേരിയിലെ സ്ഥാനാർഥി എം.എസ്. വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

Advertising
Advertising

കൽപറ്റ മണ്ഡലത്തിലെ സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ, റോഡ് ഷോയോടെയാണ് പ്രചാരണം ആരംഭിച്ചത്. ലക്കിടി മുതൽ കൽപറ്റ വരെ നടത്തിയ വാഹനറാലിയിൽ പങ്കെടുത്തത് നൂറുകണക്കിന് പ്രവർത്തകരാണ്.

സ്ഥാനാർഥി പ്രഖ്യാപനം വന്ന അന്നു മുതൽ തന്നെ, പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മാനന്തവാടി സ്ഥാനാർഥി ഒ.ആർ കേളു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ, മുൻ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണം ആരംഭിക്കും.

Full View
Tags:    

Similar News