കോവിഡ് മൂലം മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട സ്ഥലങ്ങളിലൊന്നാണ് ഡല്‍ഹി. ഒരാഴ്ച മുമ്പ് വരെ മുപ്പതിനായിരത്തില്‍ കൂടുതലായിരുന്നു പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം.

Update: 2021-05-19 05:32 GMT

കോവിഡ് മൂലം മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 25 വയസുവരെ എല്ലാ മാസവും 2500 രൂപ വീതം ഇതിനായി നല്‍കുമെന്നും കെജരിവാള്‍ പറഞ്ഞു. കോവിഡ് ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് നിരവധി ക്ഷേമപദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.

ദരിദ്രരായ 72 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ മാസം 10 കിലോ ഗ്രാം വീതം സൗജന്യ റേഷന്‍ വിതരണം ചെയ്യും. ഇതിന്റെ ചെലവ് ഡല്‍ഹി സര്‍ക്കാറും കേന്ദ്രസര്‍ക്കാറും സംയുക്തമായി വഹിക്കും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍ കിട്ടാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

കോവിഡ് മൂലം നിരവധി കുട്ടികള്‍ക്കാണ് രക്ഷിതാക്കളെ നഷ്ടപ്പെട്ടത്. അവര്‍ അനാഥരാണെന്ന് കരുതരുത്. എല്ലായിപ്പോഴും അവര്‍ക്കൊപ്പം താനുണ്ടാവുമെന്ന് കെജരിവാള്‍ പറഞ്ഞു. കുടുംബനാഥന്‍മാരുടെ മരണം മൂലം വരുമാനം നിലച്ച കുടുംബങ്ങള്‍ക്ക് 2500 രൂപ വീതം പ്രതിമാസം സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച 50,000 രൂപ സഹായത്തിന് പുറമെയാണിത്.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട സ്ഥലങ്ങളിലൊന്നാണ് ഡല്‍ഹി. ഒരാഴ്ച മുമ്പ് വരെ മുപ്പതിനായിരത്തില്‍ കൂടുതലായിരുന്നു പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. ശക്തമായ നടപടികളിലൂടെയാണ് സര്‍ക്കാര്‍ രോഗികളുടെ എണ്ണം കുറച്ചത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News