അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപിന്റെ സമാധാനവും സംസ്‌കാരവും തകര്‍ക്കുന്നു: കോണ്‍ഗ്രസ്

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

Update: 2021-05-26 08:51 GMT
Advertising

ലക്ഷദ്വീപിന്റെ സമാധാവും സംസ്‌കാരവും തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ഉടന്‍ തിരിച്ചുവിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ ദ്രോഹിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കിയതെന്നും ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാക്കന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് ഗുജറാത്തുകാരനായ പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. ഇക്കാലമത്രയും ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിച്ചിരുന്നത്. ഈ കീഴ്‌വഴക്കം ലംഘിച്ചാണ് രാഷ്ട്രീയക്കാരനായ പ്രഫുല്‍ പട്ടേലിനെ നിയമിച്ചത്.

ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് രാഷ്ട്രീയക്കാരനായ പട്ടേലിനെ അമിത് ഷാ ദ്വീപിലേക്ക് നിയോഗിച്ചത്. ദ്വീപ് ജനതയുടെ സമാധാന ജീവിതവും സാംസ്‌കാരിക പാരമ്പര്യവും ഇല്ലാതാക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാണ്-മാക്കന്‍ ആവശ്യപ്പെട്ടു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ലക്ഷദ്വീപ് ജനതക്ക് ഞാന്‍ പിന്തുണ അറിയിക്കുന്നു. ''്‌നിങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാവും. ലക്ഷദ്വീപ് നമ്മളെല്ലാവരും വിലമതിക്കുന്ന ദേശീയ നിധിയാണ്'-പ്രിയങ്ക ട്വീറ്റ് ചെയ്തു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News