നട്ടെല്ലുള്ളവന് നിലപാടുണ്ടാവും; അത് സവര്‍ക്കറുടെ പിന്‍ഗാമികള്‍ക്ക് മനസിലാവില്ല-പൃഥ്വിരാജിനെ പിന്തുണച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പൃഥ്വിരാജിനെ അധിക്ഷേപിച്ചുകൊണ്ട് സംഘപരിവാര്‍ ചാനലായ ജനം ടി.വിയും രംഗത്ത് വന്നിരുന്നു

Update: 2021-05-27 10:51 GMT

ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന് സംഘപരിവാര്‍ സൈബറാക്രമണം നേരിടുന്ന നടന്‍ പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

നട്ടെല്ല് ഉള്ളവന് നിലപാടുകളും ഉണ്ടാകും

അത് ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് മാപ്പപേക്ഷ എഴുതി കൊടുത്ത് വൈദേശിക അടിമത്വത്തിന്റെ കാല് പിടിച്ച് രക്ഷ നേടിയ സവര്‍ക്കറിന്റെ പിന്‍ഗാമികള്‍ക്ക് മനസിലാവില്ല.

വെള്ളിത്തിരയില്‍ മാത്രമല്ല മതേതര വിശ്വാസികളുടെ മനസ്സിലും നിങ്ങള്‍ ഹീറോ ആണ്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Full View

പൃഥ്വിരാജിന് പിന്തുണപ്രഖ്യാപിച്ച് നിരവധി രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. വി.ടി ബല്‍റാം, പി.കെ അബ്ദുറബ്ബ്, ജൂഡ് ആന്റണി, അജു വര്‍ഗീസ് തുടങ്ങിയവര്‍ പൃഥിരാജിന് പിന്തുണ അറിയിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News