മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിച്ചു; യു.കെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റിൽ

സുഹൃത്തുക്കൾക്കൊപ്പം നിശാക്ലബ്ബില്‍ വെച്ച് കണ്ടുമുട്ടിയ മദ്യലഹരിയിലായിരുന്ന യുവതിയെ തന്റെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രീതിനെതിരേയുള്ള കേസ്

Update: 2023-06-18 10:25 GMT
Editor : anjala | By : Web Desk

photo/ SWPCardiff & twitter.com

Advertising

ലണ്ടൻ: മദ്യലഹരിയിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യു.കെ.യില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒരു ക്ലബ്ബില്‍ വെച്ചാണ് യുവതിയെ വിദ്യാര്‍ത്ഥി പരിചയപ്പെടുന്നത്. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന യുവതിയെ തന്റെ ഫ്‌ളാറ്റിലേക്ക് കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രീത് വികല്‍ (20) മദ്യപിച്ച യുവതിയെ യുകെയിലെ കാര്‍ഡിഫിലെ തന്റെ ഫ്‌ളാറ്റിലേക്ക് കൂട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം നിശാക്ലബ്ബില്‍ വെച്ച് കണ്ടുമുട്ടിയ മദ്യലഹരിയിലായിരുന്ന യുവതിയെ തന്റെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രീതിനെതിരേയുള്ള കേസ്.

'കാര്‍ഡിഫില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തതിന് യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവ് സ്ത്രീയെ ആദ്യം കൈയ്യില്‍ പിടിച്ചും പിന്നീട് തോളിലിട്ട് നടക്കുന്നതുമായ വിഡിയോ സിസി ടിവിയില്‍ കണ്ടു' കാര്‍ഡിഫ് സൗത്ത് വെയില്‍സ് പോലീസ് ട്വീറ്റ് ചെയ്തു.

''കാര്‍ഡിഫില്‍ ഇതുപോലുള്ള ആക്രമണങ്ങള്‍ അസാധാരണമാണ്. എന്നാല്‍ മദ്യപിച്ച് അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ അയാള്‍ മുതലെടുക്കുകയിരുന്നു." ട്വീറ്റില്‍ പറയുന്നു.

യുവതിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയ പ്രീത് അവളുടെ ചിത്രങ്ങള്‍ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവിച്ച കാര്യങ്ങള്‍ യുവതി തുറന്ന് പറഞ്ഞതായും പോലീസ് പറഞ്ഞു. സിസിടിവി ക്യാമറ ദൃശ്യങ്ങളും യുവതിക്ക് അയച്ച ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രീത് വികലിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News