വീഡിയോ ​ഗെയിമിൽ തോറ്റു; 11കാരനെ വെടിവച്ച് കൊന്ന് 10 വയസുകാരൻ

സംഭവത്തിൽ കൊലയാളിയായ കുട്ടിയുടെ കുടുംബത്തിനെതിരെ കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് രം​ഗത്തെത്തി.

Update: 2023-01-19 11:08 GMT

വെരാക്രൂസ്: വീഡിയോ ​​ഗെയിമിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 11 വയസുകാരനെ വെടിവച്ച് കൊന്ന് 10 വയസുകാരൻ. മെക്സിക്കോയിലെ വെരാക്രൂസിലാണ് സംഭവം.

വീഡിയോ ​ഗെയിമിൽ 11കാരൻ തന്നെ തോൽപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. തലയ്ക്ക് വെടിയേറ്റ 11 വയസുകാരൻ സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു.

ഒരു ഗെയിം സ്റ്റോറിൽ നടന്ന വീഡിയോ ഗെയിമിൽ 10 വയസുകാരൻ 11കാരനോട് തോറ്റപ്പോൾ, അവൻ ഒരു തോക്കെടുത്ത് രണ്ടാമത്തെ കുട്ടിയുടെ തലയിൽ വെടിവയ്ക്കുകയായിരുന്നു എന്ന് എ.എഫ്‌.പി റിപ്പോർട്ട് ചെയ്തു. സംഭവത്തിനു പിന്നാലെ കുറ്റക്കാരനായ കുട്ടിയും കുടുംബവും സ്ഥലംവിട്ടു.

Advertising
Advertising

സംഭവത്തിൽ കൊലയാളിയായ കുട്ടിയുടെ കുടുംബത്തിനെതിരെ കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് രം​ഗത്തെത്തി. അവർ തോക്ക് മേശപ്പുറത്ത് വച്ച് പോയതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു.

"എന്റെ മകനെ കൊന്ന കുട്ടിയുടെ മാതാപിതാക്കൾ നിരുത്തരവാദപരമായി പെരുമാറി. തോക്ക് അവർ മേശപ്പുറത്ത് വച്ചു പോയതിനാലാണ് എന്റെ മകൻ കൊല്ലപ്പെട്ടത്"- 11കാരന്റെ അമ്മ പ്രതികരിച്ചു. ലഹരിക്കടത്തുകാർ തമ്മിലുള്ള പോരിനെ തുടർന്ന് കുപ്രസിദ്ധമാണ് വെരാക്രൂസ്.

2006ൽ മയക്കുമരുന്നിനെതിരായ പോരാട്ടത്തിനായി സർക്കാർ സൈന്യത്തെ വിന്യസിച്ചതിനു ശേഷം വെരാക്രൂസിൽ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News