ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; 13 മരണം

തായ്‌പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്‌സിലെ എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലാണ് തീ പടർന്നത്

Update: 2025-11-27 04:20 GMT

ഹോങ്കോങ്: ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 13 പേർ മരിച്ചു. നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. തായ്‌പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്‌സിലെ എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലാണ് തീ പടർന്നത്. പ്രാദേശിക സമയം വൈകിട്ട് 6.20 ഓടെയാണ് അപകടം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Advertising
Advertising

കെട്ടിടങ്ങളുടെ മുകൾനിലയിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഒമ്പതുപേർ സംഭവസ്ഥലത്തും മൂന്നുപേർ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയാണിത്.

15 പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന 700 പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എട്ട് ബ്ലോക്കുകളിലായി സ്ഥിതിചെയ്യുന്ന ഭവനസമുച്ചയത്തിൽ 2000 അപ്പാർട്ട്‌മെന്റുകളിൽ ഏകദേശം 4800 പേർ താമസിക്കുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News