ദക്ഷിണ കൊറിയയിൽ വിമാനത്തിന് തീപിടിച്ച് 179 മരണം
ലാൻഡിങ്ങിനിടെ മതിലിലിടിച്ചാണ് അപകടം
Update: 2024-12-29 04:36 GMT
സോൾ: ദക്ഷിണ കൊറിയയിൽ വിമാനത്തിന് തീപിടിച്ച് 179 പേർ മരിച്ചു. തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് വരികയായിരുന്ന ജെജു എയർലൈന്റെ വിമാനമാണ് മുവാൻ എയർപോർട്ടിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്.
റൺവേയിൽനിന്നും തെന്നിമാറിയ വിമാനം മതിലിലിടിച്ചാണ് അപകടം. വിമാനത്തിൽ 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ടു ജീവനക്കാരെ രക്ഷിച്ചെന്ന് മുവാൻ ഫയർ അധികൃതർ അറിയിച്ചു. പക്ഷിയിടിച്ചതാണ് അപകട കാരണമെന്ന് സൂചനയുണ്ട്.