സിംഗപ്പൂരിൽ പ്രാവുകൾക്ക് തീറ്റ കൊടുത്തതിന് 71കാരിയായ ഇന്ത്യൻ വംശജക്ക് രണ്ട് ലക്ഷം രൂപ പിഴ

ആറ് മാസത്തിനിടെ 9 തവണ സ്ത്രീ പ്രാവുകൾക്ക് തീറ്റ നൽകിയതായി റിപ്പോര്‍ട്ടുണ്ട്

Update: 2026-02-06 06:48 GMT

സിംഗപ്പൂര്‍: സിംഗപ്പൂരിൽ പ്രാവുകൾക്ക് തീറ്റ നൽകിയതിന് 71കാരിയായ ഇന്ത്യൻ വംശജക്ക് 3,200 സിംഗപ്പൂർ ഡോളർ (2,26,750 ലക്ഷം) പിഴ ചുമത്തി.സിംഗപ്പൂർ വന്യജീവി നിയമപ്രകാരമാണ് വൻതുക പിഴയിട്ടത്. ആറ് മാസത്തിനിടെ 9 തവണ ഇവര്‍ പ്രാവുകൾക്ക് തീറ്റ നൽകിയതായി റിപ്പോര്‍ട്ടുണ്ട്.

സൺമുഖംനാഥൻ ഷംല എന്ന സ്ത്രീ നഗരത്തിലെ ഏറ്റവും പഴയ പാർപ്പിട എസ്റ്റേറ്റുകളിൽ പതിവായി പ്രാവുകൾക്ക് ഭക്ഷണം നൽകിയിരുന്നു. പക്ഷികൾക്ക് തീറ്റ കൊടുത്തതിന് സിംഗപ്പൂരിൽ പിഴ ചുമത്തുന്നത് ഇതാദ്യമല്ല. നേരത്തെ കാട്ടുപക്ഷികൾക്ക് ഭക്ഷണം നൽകിയതിന് പിഴ ചുമത്തിയിരുന്നു. ആ സമയത്ത് ഇനി ഇതാവര്‍ത്തില്ലെന്ന് ഷംല ഉറപ്പ് നൽകിയിരുന്നതായി സിഎൻഎ റിപ്പോർട്ട് ചെയ്തു.

Advertising
Advertising

കാട്ടുപക്ഷികൾക്ക് തീറ്റ കൊടുത്തതിന് കഴിഞ്ഞ മേയ് മാസത്തിൽ 1,200 സിംഗപ്പൂർ ഡോളറാണ് പിഴ ചുമത്തിയത്. ടോവ പയോയിലെ തന്റെ അപ്പാർട്ട്മെന്റിന് സമീപം അവർ നിയമവിരുദ്ധമായി പക്ഷികൾക്ക് ഭക്ഷണം നൽകിയിരുന്നു. നാഷണൽ പാർക്ക് ബോർഡിന്‍റെ (എൻ‌പാർക്ക്‌സ്) പ്രാവുകളെ പിടിക്കുന്നതും ഷംല തടസപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.കുറ്റം ആവര്‍ത്തിച്ചതിലൂടെ ഷംലം നിയമത്തോട് നിരന്തരമായ അനാദരവ് കാണിക്കുന്നതായി പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. കാട്ടുപക്ഷികൾക്ക് ഭക്ഷണം നൽകുന്നത് കുറ്റകരമാണെന്ന് ഷംലയ്ക്ക് അറിയാമായിരുന്നു, എന്നിട്ടും അവര്‍ അത് ആവര്‍ത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസിൽ ആകെ നാല് വീഡിയോകൾ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂട്ടർ കോടതിയിൽ കാണിച്ച വീഡിയോകളിൽ ഷംലയെ പ്രാവുകളുടെ കൂട്ടം വളഞ്ഞിരിക്കുന്നതായി കാണിച്ചു.താൻ തൊഴിൽരഹിതയാണെന്നും മെഡിക്കൽ ഇൻഷുറൻസിലെന്നും ചൂണ്ടിക്കാട്ടി പിഴത്തുക കുറയ്ക്കണമെന്ന് ഷംല ആവശ്യപ്പെട്ടു. സിംഗപ്പൂരിൽ, മൃഗങ്ങളുടെയും പക്ഷികളുടെയും നിയമപ്രകാരം, പ്രാവുകളെ വളർത്തുന്നതിനോ പ്രജനനം ചെയ്യുന്നതിനോ പാർപ്പിക്കുന്നതിനോ ലൈസൻസ് ആവശ്യമാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News