കനത്ത ചൂടിനെ വകവെക്കാതെ ജനലക്ഷങ്ങൾ; അലി ഖാംനഈയുടെ വിലാപയാത്രക്കൊരുങ്ങി തെഹ്റാൻ

വിലാപയാത്രക്ക് ശേഷമുള്ള ഔദ്യോഗിക സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ

Update: 2026-07-06 02:26 GMT

തെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിലാപയാത്രക്ക് മുന്നോടിയായുള്ള പൊതുദർശനം തെഹ്റാൻ നഗരത്തിൽ തുടരുന്നു. കനത്ത ചൂടിനെപ്പോലും വകവെക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് അലി ഖാംനഈക്ക് അവസാനമായി വിടചൊല്ലാൻ ഒഴുകിയെത്തുന്നത്. പൊതുദർശനം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും ജനത്തിരക്കിന് ഒട്ടും കുറവില്ല. വരും ദിവസങ്ങളിലും ചടങ്ങുകൾ തുടരുമെന്നും വിലാപയാത്രക്ക് ശേഷമുള്ള ഔദ്യോഗിക സംസ്കാര ചടങ്ങുകൾ അടുത്ത വ്യാഴാഴ്ച നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

മുൻ പരമോന്നത നേതാവിന്റെ വിയോഗത്തിൽ രാജ്യം വിങ്ങിപ്പൊട്ടുമ്പോഴും, പൊതുദർശന ചടങ്ങുകൾ അമേരിക്കക്കും ഇസ്രായേലിനുമെതിരെയുള്ള ശക്തമായ രോഷപ്രകടനത്തിനുള്ള വേദിയായി മാറി. അമേരിക്കയുമായി യാതൊരുവിധ സമാധാന ചർച്ചകൾക്കും ഇനി തയ്യാറല്ലെന്ന കർശന നിലപാടിലാണ് ഇറാൻ ഭരണകൂടം. മുൻപ് ഒപ്പുവെച്ച ധാരണാപത്രങ്ങൾ ലംഘിക്കപ്പെട്ടാൽ കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. ഒരു വ്യക്തിയെ ഇല്ലാതാക്കിയാലും തങ്ങളുടെ ആശയങ്ങളെയും പോരാട്ടവീര്യത്തെയും തകർക്കാൻ കഴിയില്ലെന്ന ശക്തമായ മറുപടിയാണ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ നൽകിയിരിക്കുന്നത്.

Advertising
Advertising

അതേസമയം, പശ്ചിമേഷ്യയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ ഇറാന്റെ നീക്കങ്ങൾ ഏറെ നിർണായകമാണ്. ദക്ഷിണ ലെബനാനിൽ ഇസ്രായേൽ ഇപ്പോഴും വ്യോമാക്രമണങ്ങളും കനത്ത ഷെല്ലാക്രമണങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിൽ, ലെബനാനിൽ യുദ്ധവിരാമം പൂർണതോതിൽ നടപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും പ്രതിരോധവും ഉറപ്പാക്കുമെന്ന് ഹിസ്ബുല്ല പ്രതിനിധി സംഘത്തിന് ഇറാൻ ഉറപ്പുനൽകിയിട്ടുണ്ട്. പരമോന്നത നേതാവിന്റെ വിയോഗത്തിനിടയിലും സഖ്യകക്ഷികൾക്കുള്ള പിന്തുണയും പ്രതിരോധ നിരയും ഇറാൻ ശക്തമായി നിലനിർത്തുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

അതിനിടെ, ഖാംനഈയുടെ വിലാപയാത്രയിൽ പങ്കെടുക്കുന്ന എല്ലാ നേതാക്കളെയും ഒറ്റ വെടിക്ക് ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞു. എന്നാൽ അങ്ങനെ ചെയ്യില്ലെന്നും, അങ്ങനെ ചെയ്താൽ പിന്നീട് ചർച്ചകൾ നടത്താൻ അവിടെ ആരും അവശേഷിക്കില്ലെന്നും ട്രംപ് പരിഹസിച്ചു. ട്രംപിന്റെ പരിഹാസത്തോട് കടുത്ത ഭാഷയിൽ തന്നെ ഇറാൻ പ്രതികരിച്ചു. അമേരിക്ക പൊട്ടിച്ചത് സുഗന്ധദ്രവ്യം നിറഞ്ഞ കുപ്പിയാണെന്നും, ഇപ്പോൾ ആ സുഗന്ധം എല്ലായിടത്തേക്കും വ്യാപിച്ചു കഴിഞ്ഞുവെന്നും അർമേനിയയിലെ ഇറാൻ എംബസി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. 

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News