വെടിനിർത്തലിനെ കുറിച്ച്​ ഒന്നും പറയാനായിട്ടില്ലെന്ന് നെതന്യാഹു; നിർദേശം പഠിച്ചു വരികയാണെന്ന്​ ഹമാസ്

അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യോ​ടെ ഗ​സ്സ​യി​ൽ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ഇന്നലെ അറിയിച്ചിരുന്നു

Update: 2024-02-28 01:17 GMT
Editor : ലിസി. പി | By : Web Desk

ദുബൈ: ഗസ്സയിൽ വെടിനിർത്തൽ ഉടൻ യാഥാർഥ്യമാകുമെന്ന്​ അമേരിക്ക. എന്നാൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന്​ ഹമാസും, വെടിനിർത്തലിനെ കുറിച്ച്​ ഒന്നും പറയാനായിട്ടില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതികരിച്ചു.  കഴിഞ്ഞ ആഴ്​ച പാരീസിലും ഇപ്പോൾ ഖത്തറിലും തുടരുന്ന ചർച്ചകളിലൂടെ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നാവർത്തിക്കുകയാണ് അമേരിക്ക. താൽക്കാലിക വെടിനിർത്തൽ ഉടൻ തന്നെയുണ്ടാകുമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​വകുപ്പ്​ പ്രതികരിച്ചു. ​ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യോ​ടെ ഗ​സ്സ​യി​ൽ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ഇന്നലെ അറിയിച്ചിരുന്നു.

Advertising
Advertising

ഖ​ത്ത​റി​ൽ ഇ​സ്രാ​യേ​ൽ, ഹ​മാ​സ് പ്ര​തി​നി​ധി​ക​ൾ​ക്കി​ട​യി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്ക​വേ​യാ​ണ് അമേരിക്കയുടെ പ്ര​തി​ക​ര​ണം. മുസ്​ലിം വിശുദ്ധമാസത്തിൽ ആക്രമണം ഉണ്ടാകില്ലെന്ന്​ ഇസ്രായേൽ അറിയിച്ചതായും ബൈഡൻ വ്യക്​തമാക്കി. എ​ന്നാ​ൽ, പാ​രി​സി​ൽ നേ​ര​ത്തെ പ്രാ​ഥ​മി​ക രൂ​പം ന​ൽ​കി​യ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പ​ഠി​ച്ചു​വ​രിക​യാ​ണെ​ന്ന് ഹ​മാ​സ് അ​റി​യി​ച്ചു. ചർച്ചകളിൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാണ്​ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഖ​ത്ത​റി​ന്‍റെ പ്രതികരണം. 40 ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​പ​ക​രം 400 ഫ​ല​സ്തീ​നി​ക​ളെ വി​ട്ട​യ​ക്കു​ക​യെ​ന്ന വ്യ​വ​സ്ഥ​യി​ൽ ആ​റാ​ഴ്ച​ കാലത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി വെ​ടി​നി​ർ​ത്തു​ന്ന​താ​ണ് ക​രാ​ർ എന്നാണ്​ റിപ്പോർട്ട്​. എന്നാൽ വെടിനിർത്തൽ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന ബൈഡന്‍റെ പ്രതികരണം സംബന്​ധിച്ച്​ തങ്ങൾക്ക്​ വിവരമില്ലെന്നാണ്​ നെതന്യാഹു വ്യക്​തമാക്കുന്നത്​.

അതിനിടെ ഇസ്രായേലിനെതിരെ ഹിസ്ബുല്ല ആക്രമണം കടുപ്പിച്ചിരി​ക്കെ, മേഖലയിൽ സ്ഥിതി കൂടുതൽ സങ്കീർണമായി. മെറോൺ താവളത്തിലേക്ക് ഹിസ്ബുല്ല റോക്കറ്റുകൾ തൊടുത്തതിന് പിന്നാലെ ലബനാനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ലബനാന്റെ ഉൾമേഖലയായ ബഅ്‍ലബക്കിലും ബോംബുകൾ പതിച്ചു. ഇവിടെ രണ്ടു പോരാളികൾ കൊല്ലപ്പെട്ടതോടെ ഇസ്രായേൽ സൈനിക താവളത്തിനു നേർക്ക്​ ഹിസ്​ബുല്ല ഇന്നലെ നിരവധി മിസൈലുകൾ അയച്ചു.

ഗസ്സയിൽ പട്ടിണിക്കൊപ്പം പകർച്ചവ്യാധി പടരുന്നതും ആശങ്കയാകുകയാണ്. വടക്കൻ ഗസ്സയിലെ സ്​ഥിതി അങ്ങേയറ്റം ദുരിതപൂർണമാണെന്ന്​ യു.എൻ ഏജൻസികൾ അറിയിച്ചു. പത്തിൽ ഒമ്പത്​ കുട്ടിക​ളും ദുരിതപൂർണമായ അവസ്​ഥയിലാണെന്ന്​ ലോകാരോഗ്യ സംഘടന വ്യക്​തമാക്കി. ഭക്ഷണവും വെള്ളവും മരുന്നും ആവശ്യമായ തോതിൽ എത്തിച്ചില്ലെങ്കിൽ മാനുഷിക ദുരന്തം വളരെ വലുതായിരിക്കുമെന്നും സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ്​ നൽകി. വിമാനമാർഗം ജോർദാൻ ഇന്നലെയും ഗസ്സയുടെ ചില ഭാഗങ്ങളിൽ സഹായവിതരണം നടത്തി. പിന്നിട്ട 24 മണിക്കൂറിനിടെ 96 പേർ കൂടി കൊല്ല​പ്പെട്ട ഗസ്സയിൽ ആകെ മരണസംഖ്യ മുപ്പതിനായിരത്തിലേക്ക്​ അടുക്കുകയാണ്​. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഒറ്റ ഉത്തരവും ഇസ്രായേൽ പാലിക്കുന്നില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്‍റെ കുറ്റപ്പെടുത്തൽ. അന്താരാഷ്​ട്ര കോടതിക്കു മുമ്പാകെയാണ്​ ഹ്യൂമൻ റൈറ്റ്സ് വാച്ച് പരാമർശം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News