തെൽ അവിവിലും ഹൈഫയിലും മിസൈൽ ആക്രമണം; തകർന്ന് ​ബഹുനില കെട്ടിടങ്ങൾ - ഇസ്രായേലിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത്

ഇസ്രായേലിലേക്ക് 30 മിസൈലുകള്‍ അയച്ചെന്നും തെൽഅവിവിലും ജറുസലേമിലും സ്‌ഫോടനമുണ്ടായെന്നും ഇറാന്‍ സൈനിക വക്താവ് അറിയിച്ചു

Update: 2025-06-22 06:57 GMT
ഇറാനിലെ ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചതിന് പിന്നാലെ ഇസ്രായേലിന് നേരെയുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ.  ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചു. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും നിരവധി ​പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ന്യൂസ് ഏജൻസികളും ഇസ്രായേലി മാധ്യമങ്ങളും പുറത്തുവിട്ട ചിത്രങ്ങൾ.

ഇറാനി​ന്റെ ബാലിസ്റ്റിക് മിസൈൽ പതിച്ച് തെൽ അവീവിലുണ്ടായ നാശനഷ്ടങ്ങൾ - (Chaim Goldberg/Flash90)

ആണവകേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതിന് തിരിച്ചടിച്ച് ഇറാന്‍. . അതിശക്തമായ ആക്രമണമാണ് ഇസ്രായേലില്‍ നടന്നതെന്നും സേന അറിയിച്ചു.40 മിസൈലുകളാണ് ഹൈഫയില്‍ മാത്രം പതിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിസൈലാക്രമണത്തില്‍ ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. 

Advertising
Advertising

ഇസ്രായേലിൽ മിസൈൽ പതിച്ചിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നു - (Magen David Adom)


ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറനുകളാണ് മുഴങ്ങുന്നതെന്നും ഇസ്രായേലിന്റെ ഭൂരിഭാഗവും ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവൻ വിമാനത്താവളങ്ങളും ഇസ്രായേൽ അടച്ചിരുന്നു . മുൻകരുതൽ എന്ന നിലയിൽ വ്യോമാതിർത്തികൾ അടച്ചതായി ഇസ്രായേൽ എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. 

ഇറാൻ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് തെൽ അവിവിൽ നടത്തിയ ആക്രമണത്തിൽ നിന്ന് - (Chaim Goldberg/Flash90)

ആണവകേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചതിന് മറുപടിയായി 40 മിസൈലുകളാണ് ഇസ്രായേലിലേക്ക് ഇറാനയച്ചത്. ഇസ്രായേലിലെ പത്തിടങ്ങളില്‍ മിസൈല്‍ നേരിട്ടുപതിച്ചത്. ഹൈഫയിലും തെല്‍അവിവിലും ജറുസലേമിലും ഒരേ സമയമാണ് ആക്രമണം നടത്തിയത്. ഹൈഫയില്‍ മാത്രം 40 മിസൈലുകളാണ് ഇറാന്‍ അയച്ചത്. ബെൻ ഗുരിയോൺ എയർപോർട്ട്, ബയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ കേന്ദ്രങ്ങൾ, കമാൻഡ് കൺട്രോൾ സെന്ററുകൾ എന്നിവയെ ലക്ഷ്യമിട്ടതായി ഇറാൻ അറിയിച്ചു.

 

തെൽ അവിവിലെ  റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ സ്ത്രീയെ രക്ഷാ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റുന്നു (Photo by AHMAD GHARABLI / AFP)

 

 ഇറാൻ റോക്കറ്റ് ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലികൾ വീടുകളൊഴിഞ്ഞ് തെൽ അവീവിലെ ബങ്കറുകളിൽ കഴിയുന്നു (Times of Israel))

 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News