കാനഡയില്‍ ലാന്‍ഡിങിനിടെ വിമാനം തലകീഴായി മറിഞ്ഞു; 15 പേർക്ക് പരിക്ക്

അമേരിക്കയിലെ മിനിയാപൊളിസിൽ നിന്ന് ടൊറന്റോയിലേക്കു വന്ന ഡെൽറ്റ 4819 എന്ന വിമാനമാണ് അപകടത്തിൽപെട്ടത്

Update: 2025-02-18 03:53 GMT

ഒട്ടാവ: കാനഡ ടൊറന്റോയിൽ വിമാനാപകടം. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ 15 പേർക്കാണ് പരിക്കേറ്റത്. 

പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അമേരിക്കയിലെ മിനിയാപൊളിസിൽ നിന്ന് ടൊറന്റോയിലേക്കു വന്ന ഡെൽറ്റ 4819 എന്ന വിമാനമാണ് അപകടത്തിൽപെട്ടത്

മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ ആയിരുന്നു അപകടം. ചെറിയ പരിക്കുകളുള്ളവര്‍ ഉള്‍പ്പെടെ എല്ലാ പരിക്കേറ്റവരെയും ആംബുലന്‍സിലും ഹെലികോപ്റ്ററിലും ആയാണ് ആശുപത്രികളില്‍ എത്തിച്ചത്.

അപകടത്തിന് ശേഷം വിമാനത്താവളം എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.  കാനഡയിലെ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അതേസമയം കിഴക്കന്‍ കാനഡയില്‍ ഞായറാഴ്ച മുതല്‍ വലിയ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇതിനൊപ്പം കൊടുങ്കാറ്റുമുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News