സ്വിറ്റ്‌സര്‍ലന്‍ഡില്‍ മഞ്ഞുമല തകര്‍ന്നുവീണ് ട്രെയിന്‍ പാളം തെറ്റി

80 യാത്രക്കാരുമായി പോയ ട്രെയിനാണ് പാളംതെറ്റിയത്

Update: 2026-02-16 12:17 GMT

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ വലയിസ് മേഖലയിലെ ഗോപ്പെന്‍സ്റ്റെയിനില്‍ മഞ്ഞുമല തകര്‍ന്നുവീണതിനെ തുടര്‍ന്ന് ട്രെയിന്‍ പാളംതെറ്റി. 80 യാത്രക്കാരുമായി പോയ ട്രെയിനാണ് പാളംതെറ്റിയത്. പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയാണ് അപകടം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും 30 പേരെ ആംബുലന്‍സിലും ഹെലികോപ്ടറിലുമായി രക്ഷപ്പെടുത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. ബിഎല്‍എസ് എന്ന കമ്പനിയുടെ ട്രെയിനിനു മേലേക്കാണ് മഞ്ഞുമല തകര്‍ന്നുവീണത്. അപകടത്തെ തുടര്‍ന്ന് ഫ്രൂട്ടിജെന്‍-ബ്രിഗ് ലൈന്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. 

Advertising
Advertising

മേഖലയില്‍ മഞ്ഞുമലകളുടെ ഉരുകല്‍ അതിവേഗത്തിലായതിനാല്‍ അപകടസാധ്യതയുണ്ടെന്ന് സ്വിസ്സ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം ആല്‍പ്‌സ് പര്‍വത മേഖലയില്‍ മഞ്ഞുമല തകര്‍ന്നതുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 66 പേര്‍ മരിച്ചതായാണ് കണക്ക്. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News