വിവാഹേതര ബന്ധങ്ങൾ വെളിപ്പെടുത്തുമെന്ന് ജെഫ്രി എപ്‌സ്റ്റീൻ ഭീഷണിപ്പെടുത്തി: ബിൽ ഗേറ്റ്സ്

യുഎസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്ക് മുൻപാകെ നടന്ന അടച്ചിട്ട വാദം കേൾക്കലിലാണ് ബിൽ ഗേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്

Update: 2026-06-11 08:34 GMT

വാഷിംഗ്‌ടൺ: തന്റെ വിവാഹേതര ബന്ധങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ച് ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീൻ തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ വെളിപ്പെടുത്തൽ. യുഎസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്ക് മുൻപാകെ നടന്ന അടച്ചിട്ട വാദം കേൾക്കലിലാണ് ബിൽ ഗേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്.

എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കേസുകൾ അമേരിക്കൻ നീതിന്യായ വകുപ്പ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ചാണ് സമിതി പ്രധാനമായും അന്വേഷിക്കുന്നത്. എപ്‌സ്റ്റൈനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചുള്ള സമിതിയുടെ ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ഗേറ്റ്സ് ഈ വിവരങ്ങൾ തുറന്നുപറഞ്ഞത്. തന്നെ സ്വാധീനിക്കാനും സമ്മർദ്ദത്തിലാക്കാനും എപ്‌സ്റ്റീൻ പല രീതിയിലും ശ്രമിച്ചുവെന്നും, അതിനായി തന്റെ ദാമ്പത്യ പ്രശ്നങ്ങളും സ്വകാര്യ വിവരങ്ങളും ഉപയോഗിക്കാൻ നോക്കിയെന്നും ഗേറ്റ്സ് വ്യക്തമാക്കി. എന്നാൽ ഈ നീക്കങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം സമിതിയെ അറിയിച്ചു.

Advertising
Advertising

എപ്‌സ്റ്റീനെ കാണാൻ ഇടയായത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണെന്ന് ബിൽ ഗേറ്റ്സ് കുറ്റസമ്മതം നടത്തി. 2011നും 2014നും ഇടയിലുള്ള കാലയളവിലാണ് ഇരുവരും തമ്മിൽ പലവട്ടം കൂടിക്കാഴ്ചകൾ നടത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു ഫണ്ട് സ്വരൂപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ഇത്. എന്നാൽ ആ പദ്ധതി ഒരിക്കലും യാഥാർഥ്യമായില്ലെന്നും, 2014 അവസാനത്തോടെ ഇരുവരും തമ്മിലുള്ള ആശയവിനിമയം പൂർണമായും അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എപ്‌സ്റ്റീൻ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ഗേറ്റ്സ് കൂട്ടിച്ചേർത്തു.

താൻ ചെയ്യുന്ന പ്രവർത്തനങ്ങളിൽ സൽപ്പേരിന് വലിയ പ്രാധാന്യമുണ്ടെന്നും, എപ്‌സ്റ്റീനുമായുള്ള ബന്ധം തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പോലും അപകടത്തിലാക്കുന്ന തരത്തിലുള്ള വലിയ വീഴ്ചയായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി. സമൂഹത്തിൽ എല്ലാവർക്കും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാൻ ശ്രമിക്കുന്ന തന്റെ ലക്ഷ്യങ്ങൾക്ക് തികച്ചും വിരുദ്ധമായ സ്വഭാവമായിരുന്നു എപ്‌സ്റ്റീന്റേത്. എപ്‌സ്റ്റീൻ നേരിട്ടിരുന്ന നിയമപ്രശ്നങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നുവെങ്കിലും, അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളുടെ തീവ്രത അന്ന് തനിക്ക് പൂർണമായി മനസിലാക്കാൻ കഴിഞ്ഞില്ലെന്നും ആവശ്യമായ ജാഗ്രത പുലർത്തുന്നതിൽ തനിക്ക് വീഴ്ചയുണ്ടായെന്നും ഗേറ്റ്സ് വ്യക്തമാക്കി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News