ഫ്രിഡ്ജിൽ കിടന്നത് 20 മണിക്കൂർ; മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് 11കാരൻ

കുട്ടി രക്ഷപ്പെട്ടെങ്കിലും ബാക്കി കുടുംബാംഗങ്ങൾക്ക് അത്ര ഭാഗ്യമില്ല. അമ്മയെയും അനുജത്തിയെയും കാണാനില്ല

Update: 2022-04-21 15:18 GMT
Advertising

മണ്ണിടിച്ചിലിനിടെ ഫ്രിഡ്ജിൽ കയറിയിരുന്ന 11കാരൻ രക്ഷപ്പെട്ടു. ഫിലിപ്പൈനി ബാലനായ സി ജെ ജാസ്‌മെയാണ് 20 മണിക്കൂർ ഫ്രിഡ്ജിനകത്ത് കിടന്ന് രക്ഷപ്പെട്ടത്. ന്യൂയോർക്ക് ടൈംസടക്കം സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫിലിപ്പൈൻസിലെ ബേബേ സിറ്റിയിലുള്ള കുട്ടിയുടെ വീട് നിലനിൽക്കുന്ന പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ കുടുംബം ഒന്നടങ്കം അകപ്പെടുകയായിരുന്നു. വെള്ളിയാഴ്ച അധികൃതർ നടത്തിയ പരിശോധനയിലാണ് തകർന്ന ഫ്രിഡ്ജിനുള്ളിൽ കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. മണ്ണിടിച്ചിൽ തുടങ്ങിയതും കുട്ടി ഫ്രിഡ്ജിനുള്ളിൽ ഓടിക്കയറുകയായിരുന്നു. തുടർന്ന് മണ്ണിനൊപ്പം ഒലിച്ച ഫ്രിഡ്ജ് ഒരു നദിക്കരയിൽ വെച്ചാണ് അധികൃതർ കണ്ടെത്തിയത്.


Full View


അധികൃതരെ കണ്ടതും എനിക്ക് വിശക്കുന്നുവെന്നായിരുന്നു കുട്ടി പറഞ്ഞത്. ബോധം നഷ്ടപ്പെടാതെ രക്ഷപ്പെട്ട കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച ശേഷം കാലിന് ശാസ്ത്രക്രിയ നടത്തിയിരിക്കുകയാണ്. കുട്ടി രക്ഷപ്പെട്ടെങ്കിലും ബാക്കി കുടുംബാംഗങ്ങൾക്ക് അത്ര ഭാഗ്യമില്ല. അമ്മയെയും അനുജത്തിയെയും കാണാനില്ല. പിതാവ് മുമ്പുണ്ടായ മണ്ണിടിച്ചിൽ മരിച്ചിരുന്നു. 13 കാരനായ സഹോദരൻ രക്ഷപ്പെട്ടിരിക്കുമെന്നാണ് കരുതുന്നത്.




അതേസമയം, കൊടുങ്കാറ്റിനെ തുടർന്ന് ബേബേയിലെ 172 ഗ്രാമീണർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു മില്യണിലധികം ആളുകൾ മാറ്റിപ്പാർപ്പിക്കപ്പെട്ടിരിക്കുകയാണ്. കണാതായവർക്കായി അധികൃതർ അന്വേഷണം തുടരുകയുമാണ്.

11-year-old boy had been in the fridge for 20 hours and Miraculously escaped from landslide‌

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News