കേട്ടോ..ഗയ്സ് ഇതൊരു തിമിംഗലമല്ല!

ഈ ചോക്ലേറ്റ് തിമിംഗലം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇങ്ങനെ നീന്തിക്കളിച്ചുകൊണ്ടിരിക്കുകയാണ്

Update: 2021-11-02 07:47 GMT

ചോക്ളേറ്റ് ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. ഏതു രൂപത്തിലാണെങ്കിലും ചോക്ലേറ്റിനെ കണ്ടാല്‍ പലരും ചുമ്മാ അങ്ങുപോകില്ല. അതിപ്പോള്‍ തിമിംഗലത്തിന്‍റെ രൂപത്തിലായാല്‍ പോലും. ചോക്ലേറ്റ് കണ്ടാല്‍ വെറുതെ വിടാത്ത ഷെഫ് അമൌറി ഗിച്ചോണ്‍ ആണ് ഭീമന്‍ തിമിംഗലത്തിന്‍റെ രൂപത്തില്‍ ചോക്ലേറ്റ് ശില്‍പമൊരുക്കിയത്. കണ്ടാല്‍ അസ്സലൊരു തിമിംഗലമാണെന്നേ തോന്നൂ. എന്തായാലും ഈ ചോക്ലേറ്റ് തിമിംഗലം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇങ്ങനെ നീന്തിക്കളിച്ചുകൊണ്ടിരിക്കുകയാണ്.

നാലു ദിവസം കൊണ്ടാണ് 40 കിലോ ഭാരമുള്ള തിമിംഗലത്തെ ഉണ്ടാക്കിയത്. ചോക്ലേറ്റ് തിമിംഗലത്തിന്‍റെ നിര്‍മാണ വീഡിയോ ഷെഫ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ ആദ്യം ഷെഫ് കുറച്ചധികം രൂപത്തിലേക്ക് മാറ്റിയെടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ചിറകുകളും വാലും പിടിപ്പിക്കുന്നു. തുടര്‍ന്ന് കണ്ണുകളും. അവസാനം പാലും ഇളംനീല നിറത്തിലുള്ള സിറപ്പും സ്പ്രേ ചെയ്തു. വെൽഡിംഗ് മെഷീൻ, പേപ്പർ, ചോക്ലേറ്റ് ഷീറ്റുകൾ, ചോക്ലേറ്റ് കളിമണ്ണ് തുടങ്ങിയവയും തിമിംഗലത്തെ നിര്‍മിക്കാന്‍ ഷെഫ് ഉപയോഗിച്ചിട്ടുണ്ട്. 

Advertising
Advertising

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News