നാലു വിനോദ സഞ്ചാരികൾക്ക് കോവിഡ്; ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ

പടിഞ്ഞാറൻ നേപ്പാളിലെ ബൈത്താഡി ജില്ലയിലുള്ള ജ്വാലഘട്ട് അതിർത്തി വഴി എത്തിയ നാലു വിനോദസഞ്ചാരികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Update: 2022-08-09 15:32 GMT
Advertising

കാഠ്മണ്ഡു: നാലു ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ. രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായിരിക്കെയാണ് നടപടി. പടിഞ്ഞാറൻ നേപ്പാളിലെ ബൈത്താഡി ജില്ലയിലുള്ള ജ്വാലഘട്ട് അതിർത്തി വഴി എത്തിയ നാലു വിനോദസഞ്ചാരികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച ഇവരോട് ഇന്ത്യയിലേക്ക് മടങ്ങാൻ നിർദേശിച്ചതായി ബൈത്താഡി ഹെൽത്ത് ഓഫീസ് ഇൻഫർമേഷൻ ഓഫീസർ ബിപിൻ ലേഖക് പറഞ്ഞു. ഇന്ത്യക്കാരുടെ കോവിഡ് പരിശോധന വർധിപ്പിച്ചതായും ഇന്ത്യയിൽ പോയ നിരവധി നേപ്പാൾ സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു.


ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ബൈത്താഡി ജില്ല ഇപ്പോൾ കോവിഡ് ഹൈറിസ്‌ക് പ്രദേശമാണ്. മൂന്നാഴ്ച മുമ്പ് ഒറ്റ കേസും ഇല്ലാതിരുന്ന ഇവിടെ ഇപ്പോൾ 31 കേസുകളുണ്ട്. അതേസമയം, ചൊവ്വാഴ്ചത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിലാകെ 4,41,74,650 കോവിഡ് കേസുകളാണുള്ളത്. 12,751 പുതിയ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 5,26,772 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നേപ്പാളിലാകെ 1090 പുതിയ കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ആരോഗ്യ ജനസംഖ്യാ മന്ത്രാലയമാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

Covid for four tourists; Nepal bans Indians

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News