തെല്‍ അവീവില്‍ ഇറാന്റെ മിസൈലാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, വ്യാപക നാശനഷ്ടം

സ്ഫോടനങ്ങളിൽ തകര്‍ന്ന റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെയും കത്തിനശിച്ച കാറുകളുടെയും ദൃശ്യങ്ങളാണ് എഎഫ്‌പി പുറത്തുവിട്ടത്

Update: 2026-03-01 07:06 GMT

തെല്‍ അവിവ്: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവിവിലെ ജനവാസ മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രിയാണ് ആക്രമണം.

അതേസമയം തീരദേശ നഗരത്തിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന് നേരെ ഉണ്ടായ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിൽ 40 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ കെട്ടിടത്തിനും പരിസര പ്രദേശങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗൗരവമുള്ളതാണ്. 

Advertising
Advertising

മിസൈല്‍ ആക്രമണത്തില്‍ തീപിടിച്ചത് തെല്‍ അവീവില്‍ വ്യാപക നാശം വിതച്ചു. കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ അഗ്നിശമന സേനയും സൈന്യവും പൊലീസും സംയുക്തമായി ശ്രമം ആരംഭിച്ചു. 

പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിയുന്നവരെയും അഗ്നിശമന സേനാംഗങ്ങളെയും തെല്‍ അവീവിലെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും നഗരത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും എഎഫ്‌പി വാർത്താ ഏജൻസിയിലെ മാധ്യമപ്രവർത്തകരും ഇസ്രായേലി ടെലിവിഷൻ ചാനലുകളും റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങളിൽ തകര്‍ന്ന റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെയും കത്തിനശിച്ച കാറുകളുടെയും ദൃശ്യങ്ങളാണ് എഎഫ്പിടിവി പുറത്തുവിട്ടത്.

പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്‌( ഐആര്‍ജിസി) വ്യക്തമാക്കിയിട്ടുണ്ട്.  ഖാംനഈയുടെ കൊലപാതകം ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും ഇതിന് മറുപടിയില്ലാതെ പോകില്ലെന്നും ഇറാന്‍ പ്രസിഡന്‍റ് മസ്ഊദ് പെസഷ്കിയാനും വ്യക്തമാക്കിയിരുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News