ജപ്പാനിൽ 7.6 തീവ്രതയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

തീരദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടൻ തന്നെ മാറണമെന്നും നിര്‍ദേശം

Update: 2025-12-09 05:55 GMT

ടോക്കിയോ: 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെത്തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പ്.

തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 11:15 ഓടെ വടക്കുകിഴക്കൻ ജപ്പാൻ തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. 

ഭൂചലനത്തെത്തുടർന്ന് ഹൊക്കൈഡോ, ആവോമോരി, ഇവാറ്റെ എന്നീ പ്രിഫെക്ചറുകളിൽ സുനാമി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ മൂന്ന് മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കാമെന്നാണ് ജപ്പാന്റെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തീരദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടൻ തന്നെ മാറണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർച്ച് ചെയ്തിട്ടില്ല. ആവോമോരി പ്രിഫെക്ചറിലെ തീരത്തുനിന്ന് 80 കിലോമീറ്റർ അകലെ കടലിൽ 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജപ്പാനിലെ വടക്കൻ, കിഴക്കൻ മേഖലകളിലെ വലിയൊരു ഭാഗത്തും പ്രകമ്പനം അനുഭവപ്പെട്ടു.

Advertising
Advertising

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News