നമ്മളോടാണോ കളി, റോഡിന് നടുവിൽ നിലച്ച വാഹനം സ്റ്റാർട്ടാക്കാൻ സഹായിച്ച് കാട്ടാന! - വീഡിയോ

വണ്ടി സ്റ്റാര്‍ട്ടായതോടെ ഞാനൊന്നുമറിഞ്ഞില്ലെന്നേ എന്ന മട്ടിൽ ആന കാട്ടിലേക്ക് കയറിപ്പോകുകയും ചെയ്തു.

Update: 2021-07-13 07:07 GMT
Editor : abs

യാത്രയ്ക്കിടെ റോഡിൽ നിലച്ചു പോയ വാഹനം സ്റ്റാർട്ട് ചെയ്യാൻ 'തുമ്പിക്കൈ സഹായം' നൽകിയ കാട്ടാനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയായ ഹബരാന വനമേഖലയോടു ചേർന്നുള്ള സ്ഥലത്താണ് സംഭവം. വാഹനത്തിന്‍റെ ബാറ്ററി തീർന്നതോടെ എഞ്ചിൻ നിലയ്ക്കുകയായിരുന്നു.

ഡ്രൈവർ ഏറെ നേരം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡരികിൽ വാഹനത്തെ വീക്ഷിച്ചിരുന്ന കാട്ടാനയ്ക്ക് കുറച്ചു നേരം കഴിഞ്ഞതോടെ സംഗതി പിടിത്തം കിട്ടി. രണ്ടടി പിന്നോട്ട് വച്ച് ട്രക്കിനെ തുമ്പിക്കൈ കൊണ്ട് ഉന്തി സഹായിക്കുകയായിരുന്നു.

Advertising
Advertising

ആദ്യഘട്ടത്തിൽ ശ്രമം വിജയിച്ചില്ല. ഇതോടെ ആന ഒന്നുകൂടി ഉഷായി. കുറച്ചു കൂടി ശക്തിയെടുത്ത് ഒരുന്തു കൂടി. ഇതോടെ വണ്ടി സ്റ്റാർട്ടായി. ആന ഞാനൊന്നുമറിഞ്ഞില്ലെന്നേ എന്ന മട്ടിൽ കാട്ടിലേക്ക് കയറിപ്പോകുകയും ചെയ്തു. 

Full View

ട്രക്കിന് പിന്നിലുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരനാണ് ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്തത്. ആനയുടെ ചലനങ്ങൾക്ക് ഒത്ത് ഇവർ ഇതേക്കുറിച്ച് കൗതുകത്തോടെ സംസാരിക്കുന്നതും വീഡിയോയിലുണ്ട്.

Tags:    

Editor - abs

contributor

Similar News