പത്തുവർഷം ഭാര്യയെ മയക്കുമരുന്ന് നൽകി പരപുരുഷന്മാർക്ക് കാഴ്ച വെച്ചു; ബലാത്സംഗത്തിനിരയായത് 92 തവണ, ദൃശ്യങ്ങള്‍ പകര്‍ത്തിയ ഭർത്താവ് അറസ്റ്റിൽ

യുവതിയെ പീഡിപ്പിച്ച കേസില്‍ 51 പേരെ അറസ്റ്റ് ചെയ്‌തെന്നും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ്

Update: 2023-06-23 03:58 GMT
Editor : ലിസി. പി | By : Web Desk

പാരീസ്: പത്തുവർഷം തുടർച്ചയായി ഭാര്യക്ക് മയക്കുമരുന്ന് നൽകി പരപുരുഷന്മാർക്ക് കാഴ്ചവെച്ച ഭർത്താവ് അറസ്റ്റിൽ. ഫ്രാൻസിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. ഭാര്യയെ ഉറക്കിക്കിടത്തിയാണ് ഇയാൾ ബലാത്സംഗത്തിന് ഒത്താശ ചെയ്തത്. ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഇയാൾ വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസിലെ മസാൻ സ്വദേശിയായ ഡൊമനിക് എന്നയാളാണ് ഭാര്യയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കാൻ എല്ലാ ഒത്താശയും ചെയ്തുകൊടുത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

10 വർഷത്തിനിടെ യുവതി 92 തവണയാണ് ബലാത്സംഗത്തിരയായത്. ഇതിൽ 51 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും ഗി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഒരു സംശയത്തിനും ഇടയാക്കാതെയായിരുന്നു ഇയാൾ ക്രൂരകൃത്യം ചെയ്തതെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ 51 പേരും 26 വയസിനും 73 വയസിനും ഇടയിലുള്ളവരാണ്. ഇവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് പറയുന്നു.

Advertising
Advertising

ഫയർമാൻ, ലോറി ഡ്രൈവർ, മുനിസിപ്പൽ കൗൺസിലർ, ബാങ്കിലെ ഐടി ജീവനക്കാരൻ, ജയിൽ ഗാർഡ്, നഴ്സ്, പത്രപ്രവർത്തകൻ എന്നിവരെല്ലാം പ്രതികളിൽ ഉൾപ്പെടുന്നുണ്ട്.

ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്താണ് ഇയാൾ ഭാര്യയെ ഉറക്കികിടത്തിയത്. ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഇയാൾ റെക്കോർഡ് ചെയ്ത് 'അബ്യൂസ്' എന്ന ഫയലിൽ സൂക്ഷിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെയും ഇരയുടെയും വിവാഹം കഴിഞ്ഞിട്ട് 50 വർഷമായി. ഇരുവർക്കും മൂന്ന് കുട്ടികളുമുണ്ട്. 2011 നും 2020 നും ഇടയിലാണ് ബലാത്സംഗം നടന്നത്. സ്ഥിരമായി മയക്കുമരുന്ന് ശരീരത്തിലെത്തിയതിന്‍റെയും ലൈംഗിക പീഡനവും യുവതിയെ രോഗിയാക്കിയിട്ടുണ്ട്. ഭർത്താവാണ് ഇതിനെല്ലാം പിന്നിലെന്ന് അറിഞ്ഞതിന് പിന്നാലെ വിവാഹമോചനത്തിനും അപേക്ഷ നൽകിയിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News