ഗസ്സ വെടിനിർത്തലിന് ഒരു മാസം; ആക്രമണം പതിവാക്കി ഇസ്രായേൽ; ഒരു മാസത്തിനിടെ 271 പേർ കൊല്ലപ്പെട്ടു

ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു കുഞ്ഞ്​ ഉൾപ്പെടെ രണ്ട്​ പേർ കൊല്ലപ്പെട്ടു

Update: 2025-11-11 03:10 GMT

ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ കരാർ ഒരു മാസം പിന്നിടുമ്പോൾ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു കുഞ്ഞ്​ ഉൾപ്പെടെ രണ്ട്​ പേർ കൊല്ലപ്പെട്ടു. കരാർലംഘനം പതിവാക്കിയ ഇസ്രായേൽ ഒരു മാസത്തിനിടയിൽ 271 പേരെ കൊലപ്പെടുത്തിയതായി ഹമാസ്​. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചക്ക്​ തയാറാകണമെന്ന്​ ഇസ്രായേലിനോട്​ അമേരിക്ക ആവശ്യപ്പെട്ടു. റഫയിലെ തുരങ്കത്തിലുള്ള പോരാളികളെ സംബന്ധിച്ച്​ മധ്യസ്ഥ രാജ്യങ്ങളും ഹമാസും ചർച്ച തുടരുന്നു. ഖാൻ യൂനുസിനു നേർക്ക്​ നടന്ന ആക്രമണത്തിലാണ്​ ഒരു കുഞ്ഞ്​ ഉൾപ്പെടെ രണ്ട്​ പേർ കൊല്ലപ്പെട്ടത്​. തങ്ങളുടെ സൈനികർക്ക്​ ഭീഷണി ഉയർത്തിയതിനാലാണ്​ രണ്ടുപേരെ കൊലപ്പെടുത്തിയതെന്നാണ്​ ഇസ്രായേൽ സേനയുടെ വാദം. മധ്യ ഗസ്സയിലെ നിരവധി താമസ കേന്ദ്രങ്ങളും ഇസ്രായേൽ സേന തകർത്തു.

Advertising
Advertising

അധിനിവിഷ്ട വെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ഇസ്രായേൽ സുരക്ഷാ സേനയുടെ അതിക്രമം തുടരുകയാണ്​. ജറൂസലമിലെ അൽ അഖ്​സ പള്ളിയോട്​ ചേർന്ന ബാബുൽ റഹ്​മ ഖബർസ്ഥാനിൽ ജൂതകുടിയേറ്റക്കാർ കടന്നുകയറി നാശനഷ്ടങ്ങൾ ഉണ്ടാക്കി. ​ഇസ്രായേൽ കൊലപ്പെടുത്തിയവരിൽ ഏറെക്കുറെ എല്ലാവരും സാധാരണക്കാരാണെന്ന്​ ഹമാസ്​ പറഞു. 622 പേർക്കാണ്​ ഒരു മാസത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റത്​. ഗസ്സയിലേക്കുള്ള സഹായം വെട്ടിക്കുറച്ചതും കരാർലംഘനമാണെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. അതേസമയം, ശാശ്വത വെടിനിർത്തൽ കരാറിനോട്​ അനുഭാവ നിലപാട്​ തുടരുമെന്നും ഹമാസ്​ നേതൃത്വം പ്രതികരിച്ചു.

ഹമാസിന്‍റെ നിരായുധീകരണം ഉൾപ്പെടെ വ്യവസ്ഥ ചെയ്യുന്ന രണ്ടാം ഘട്ട വെടിനിർത്തലിന്​ തയാറാകണമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട്​ അമേരിക്ക ആവശ്യപ്പെട്ടു. ഇസ്രായേലിൽ എത്തിയ യുഎസ്​ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ്​, ​ട്രംപിന്‍റെ ഉപദേശകൻ ജറാദ് കുഷ്​നർ എന്നിവരാണ്​ നെതന്യാഹുവുമായി ചർച്ച നടത്തിയത്​. ഗസ്സയിലേക്ക്​ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുന്ന കാര്യവും ചർച്ചയായി. ഒരു ബന്ദിയു​ടെ മൃതദേഹം വിട്ടുനൽകിയതിനു പകരമായി 15 ഫലസ്തീൻകാരുടെ മൃതദേഹങ്ങൾ ഇ​സ്രായേൽ കൈമാറി. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ ഇനി നാ​ലെണ്ണം മാ​ത്രമാണ്​ ഹമാസ്​ കൈമാറാനുള്ളത്​. റഫയിൽ യല്ലോ ലൈനു പിറകിലായി തുരങ്കങ്ങളിൽ കഴിയുന്ന 150 ഓളം പോരാളിക​ളെ പുറത്തത്തിക്കുന്നതു സംബന്ധിച്ച്​ ഹമാസും മധ്യസ്ഥ രാജ്യങ്ങളുംചർച്ച തുടരുകയാണ്​. ആയുധം ഉ​പേക്ഷിച്ചാൽ ഇവർക്ക്​ സുരക്ഷിതപാത ഒരുക്കാം എന്നാണ്​ ഇ​സ്രയേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതെന്നാണ്​ റിപ്പോർട്ട്​.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News