അലി ഖാംനഈയെ വധിച്ചാൽ 'വിനാശകരമായ പ്രത്യാഘാതങ്ങൾ' ഉണ്ടാകുമെന്ന് ഹിസ്ബുല്ല

ഇറാനിലും വിശാലമായ ഇസ്ലാമിക ലോകത്തുടനീളമുള്ള ഖാംനഈയുടെ വ്യാപകമായ ആത്മീയവും രാഷ്ട്രീയവുമായ പദവി മനസ്സിലാക്കുന്നതിൽ ഭീഷണികൾക്ക് പിന്നിലുള്ളവർ പരാജയപ്പെടുകയോ മനഃപൂർവ്വം അവഗണിക്കുകയോ ചെയ്യുന്നുവെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ പറയുന്നു

Update: 2025-06-19 08:19 GMT

ലെബനൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ വധിച്ചാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹിസ്ബുല്ല. ഖാംനഈയെ വധിക്കുന്നതോടെ യുദ്ധമവസാനിക്കുമെന്ന് ഇസ്രയേലും അമേരിക്കയും ആവർത്തിച്ച് പറഞ്ഞ സന്ദർഭത്തിലാണ് ഹിസ്ബുല്ലയുടെ പ്രസ്താവന. 'ഖാംനഈയെ വധിക്കുമെന്ന ഭീഷണികൾ വിഡ്ഢിത്തമാണ്. അവ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.' ഹിസ്ബുല്ല പ്രസ്താവനയിൽ പറയുന്നു. ഇറാനിലും വിശാലമായ ഇസ്ലാമിക ലോകത്തുടനീളമുള്ള ഖാംനഈയുടെ വ്യാപകമായ ആത്മീയവും രാഷ്ട്രീയവുമായ പദവി മനസ്സിലാക്കുന്നതിൽ ഭീഷണികൾക്ക് പിന്നിലുള്ളവർ പരാജയപ്പെടുകയോ മനഃപൂർവ്വം അവഗണിക്കുകയോ ചെയ്യുന്നുവെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ പറയുന്നു. 

Advertising
Advertising

അതേസമയം, ഇന്നലെ രാത്രി ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. തെൽ അവിവ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം. രണ്ട് ദിവസത്തിനിടയിലെ കനത്ത ആക്രമണത്തിൽ തെൽഅവിവും ജെറുസേലേമും വിറച്ചു. ഇസ്രയേലിൻ്റെ പ്രതിരോധ സംവിധാനങ്ങൾ മറികടന്ന് നിരവധി കെട്ടിടങ്ങളിൽ ഇറാൻ്റെ മിസൈൽ പതിച്ചു. കനത്ത നാശനഷ്ടമുണ്ടായി. അമ്പതിലേറെ പേർ ചികിത്സയിലാണ്. ഇന്റലിജൻസ് ആസ്ഥാനം ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ മിസൈലാക്രമണത്തിനിടെ സൊറോക ആശുപത്രിയിലും മിസൈൽ പതിച്ചു. ഗസ്സയിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണിത്. ഇവിടെ നിന്നും ഇന്നലെ രോഗികളെ മാറ്റിയിരുന്നു. ഇതിന് ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി ഇറാൻ വീണ്ടും നടത്തിയ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചിട്ടുണ്ട്. ആക്രമണത്തിൻ്റെ റിപ്പോർട്ടിങിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പും ഏർപ്പെടുത്തി. ഫോർദോ ആണവകേന്ദ്രം ആക്രമിക്കാൻ ആയുധം കൊണ്ട് നേരിട്ട് സാധിക്കില്ലെങ്കിൽ മനുഷ്യരെ ഉപയോഗിച്ചുള്ള ഓപ്പറേഷൻ നടത്താമെന്ന് ഇസ്രയേൽ യുഎസിനെ അറിയിച്ചു. ഇതിനിടെ ഇറാനുമായി ചർച്ചക്കുള്ള വാതിൽ അടഞ്ഞിട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഒമാൻ്റെയും മറ്റു ഗൾഫ് രാഷ്ട്രങ്ങളുടേയും സമാധാന ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News