'നല്ല മനുഷ്യര്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ഞാൻ മിക്കവാറും സ്വര്‍ഗത്തിലെത്തുമായിരിക്കും';ഡൊണാൾഡ് ട്രംപ്

എനിക്കെതിരെ എപ്പോഴും വ്യാജവാര്‍ത്തകളുണ്ടാകാറുണ്ട്. കഴിഞ്ഞ തവണ അത് ഞാനത് ഒരുപാട് ആസ്വദിച്ചിരുന്നു

Update: 2026-02-06 06:08 GMT

വാഷിങ്ടൺ: സ്വർഗത്തിലെത്താനുള്ള സാധ്യതയെക്കുറിച്ച് പറയുമ്പോൾ താൻ എപ്പോഴും ശുഭാപ്തിവിശ്വാസിയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. താനൊരിക്കലും വിജയിക്കില്ലെന്ന നേരത്തെയുള്ള മാധ്യമവാര്‍ത്തകളെയും അദ്ദേഹം കുറ്റപ്പെടുത്തി.

''ഞാൻ സ്വര്‍ഗത്തിൽ എത്തണമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഞാൻ പൂര്‍ണനായ സ്ഥാനാര്‍ഥിയല്ല, എന്നാൽ നല്ല മനുഷ്യര്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തതിനാൽ സ്വര്‍ഗത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്'' ട്രംപ് വ്യാഴാഴ്ച രാവിലെ വാഷിംഗ്ടണിൽ നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റിൽ പറഞ്ഞു.

Advertising
Advertising

''എനിക്കെതിരെ എപ്പോഴും വ്യാജവാര്‍ത്തകളുണ്ടാകാറുണ്ട്. കഴിഞ്ഞ തവണ അത് ഞാനത് ഒരുപാട് ആസ്വദിച്ചിരുന്നു. ഞാൻ ഒരിക്കലും സ്വർഗത്തിൽ എത്തില്ല എന്ന വസ്തുതയെക്കുറിച്ചാണ് സംസാരിക്കുന്നത്" താൻ സ്വര്‍ഗത്തിലെത്തുമെന്ന് ഉറപ്പില്ലെന്നായിരുന്നു ഒക്ടോബറിൽ എയർഫോഴ്‌സ് വണ്ണിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

റഷ്യയും യുക്രൈനും തമ്മില്‍ സമാധാനം സ്ഥാപിക്കുന്നത് തനിക്ക് സ്വര്‍ഗത്തിലെത്താനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ''കഴിയുമെങ്കില്‍ സ്വര്‍ഗത്തില്‍ പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടേക്ക് എത്താന്‍ പാകത്തിന് അത്ര മികച്ചതല്ല എന്‍റെ നില, ശരിക്കും ആ ശ്രേണിയില്‍ ഏറ്റവും താഴെത്തട്ടിലാണ് ഞാന്‍ എന്നും കേള്‍ക്കുന്നുണ്ട്'' എന്നാണ് ട്രംപ് കഴിഞ്ഞ ആഗസ്തിൽ പറഞ്ഞത്.

''എനിക്ക് സ്വര്‍ഗത്തില്‍ പോകാന്‍ കഴിഞ്ഞാല്‍, ഇത് അതിന്റെ കാരണങ്ങളില്‍ ഒന്നായിരിക്കും. ആഴ്ചയില്‍ 7,000 പേരെ കൊല്ലപ്പെടുന്നതില്‍ നിന്ന് രക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞാല്‍, അതൊരു വലിയ കാര്യമാണെന്ന് ഞാന്‍ കരുതുന്നു. നമുക്ക് അമേരിക്കക്കാരുടെ ജീവനുകള്‍ നഷ്ടപ്പെടുന്നില്ല. നമുക്ക് അമേരിക്കയുടെ സൈനികരെ നഷ്ടപ്പെടുന്നില്ല. പക്ഷേ, നിങ്ങള്‍ക്കറിയാമോ, നമുക്ക് റഷ്യക്കാരെയും യുക്രൈന്‍കാരെയും നഷ്ടപ്പെടുന്നുണ്ട്, പ്രത്യേകിച്ച് സൈനികരെ'' എന്നും പറഞ്ഞിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News