കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനൊരുങ്ങി​ യു.എസും ഇന്ത്യയും; സമ്മർദതന്ത്രം വിജയിക്കില്ലെന്ന്​ ഒപെക്​ രാജ്യങ്ങൾ

യു.എസിന്‍റെ പദ്ധതിയനുസരിച്ച്​ മറ്റു രാജ്യങ്ങളുമായി ചേർന്ന്​ കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനാണ്​ ഇന്ത്യയുടെയും തീരുമാനം

Update: 2021-11-24 02:43 GMT

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളു​ടെ സമ്മർദ തന്ത്രങ്ങൾക്ക്​ വഴങ്ങേണ്ടതില്ലെന്ന്​ എണ്ണ ഉൽപാദക രാജ്യങ്ങൾ. ആവശ്യകത അനുസരിച്ചുള്ള എണ്ണ ലഭ്യത വിപണിയിലുണ്ടെന്നും ഒപെക്​ രാജ്യങ്ങൾ വ്യക്തമാക്കി. എന്നാൽ എണ്ണവില കുറക്കാൻ കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാൻ തന്നെയാണ്​ ഇന്ത്യയുടെയുൾപ്പടെയുള്ള രാജ്യങ്ങളുടെ തീരുമാനം.

യു.എസിന്‍റെ പദ്ധതിയനുസരിച്ച്​ മറ്റു രാജ്യങ്ങളുമായി ചേർന്ന്​ കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനാണ്​ ഇന്ത്യയുടെയും തീരുമാനം. എണ്ണ ഉൽപാദക രാജ്യങ്ങൾക്ക്​ ശക്​തമായ സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെയാണിത്​. വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി എണ്ണ ഉൽപാദക രാജ്യങ്ങൾ വില ഉയർത്തുന്നുവെന്നാണ്​ അമേരിക്കയുടെയും മറ്റും ആരോപണം. എന്നാൽ ഉൽപാദനം ഉയർത്തേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ലെന്ന്​ യു.എ.ഇ എണ്ണമന്ത്രി സുഹൈൽ അൽ മസ്​റൂഇ പറഞു. അടുത്ത വർഷം ആദ്യപാദത്തിലേക്ക്​ ആവശ്യകതയിൽ കവിഞ്ഞ എണ്ണ ലഭ്യമാണെന്നും മന്ത്രി പ്രതികരിച്ചു. ഡിസംബർ രണ്ടിന്​ ചേരുന്ന ഒപെക്​ നേതൃയോഗം സ്​ഥിതിഗതികൾ വിലയിരുത്തും.

കരുതൽ എണ്ണ നിക്ഷേപം പുറത്തെടുക്കാനുള്ള ഇറക്കുമതി രാജ്യങ്ങളുടെ സമ്മർദ തന്ത്രം വിജയിക്കില്ലെന്ന വിലയിരുത്തലിൽ ആണ്​ ഒപെക്​ രാജ്യങ്ങൾ. എണ്ണവില കുറക്കാനുള്ള ബദൽ നീക്കങ്ങൾ ദീർഘകാലാടിസ്​ഥാനത്തിൽ ഇന്ത്യക്ക്​ ഗുണം ചെയ്യാനിടയില്ലെന്നാണ്​ സാമ്പത്തിക വിദഗ്​ധർ വ്യക്​തമാക്കുന്നത്​. യു.എസ്​, ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണകൊറിയ രാജ്യങ്ങൾ ഒരുമിച്ച്​ നീങ്ങുന്ന സാഹചര്യം എണ്ണ വ്യവസായത്തിൽ എന്തു പ്രത്യാഘാതമാകും ഉണ്ടാക്കുകയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News