'ഇറാനിൽ നിന്ന് മാത്രം സംയമനം പ്രതീക്ഷിക്കേണ്ട': ട്രംപിന് മറുപടിയുമായി ഇറാൻ

ആക്രമണം ആരംഭിച്ചവർ അത് അവസാനിപ്പിക്കാതെ ചര്‍ച്ചയുണ്ടാകില്ലെന്നും ഇറാന്‍

Update: 2026-03-22 06:17 GMT

തെഹ്റാന്‍: തങ്ങളുടെ രാജ്യം നിരന്തരം വ്യോമാക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ ഇറാനിൽ നിന്ന് മാത്രം സംയമനം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഖാഇ വ്യക്തമാക്കി. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ആക്രമണം ആരംഭിച്ചവർ അത് അവസാനിപ്പിക്കാതെ ചര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായ സ്വയം പ്രതിരോധമാണ് ഇറാൻ നടത്തുന്നതെന്നും ബഖാഇ കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിലെ ഇറാൻ ഏർപ്പെടുത്തിയ തടസ്സം 48 മണിക്കൂറിനുള്ളിൽ നീക്കിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. 

Advertising
Advertising

അതേസമയം ഇസ്രായേലിന് നേരെ പുതിയ മിസൈൽ ആക്രമണവുമായി വീണ്ടും ഇറാന്‍ രംഗത്ത് എത്തി. ആദ്യഘട്ട മിസൈൽ വർഷത്തിൽ മധ്യ ഇസ്രായേലിലെ ഹോളോൺ നഗരത്തിൽ ഒരാൾക്ക് പരിക്കേറ്റതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. മിസൈൽ പതിച്ചയിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ഹോം ഫ്രണ്ട് കമാൻഡ് സംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.

ഇറാൻ്റെ ഭാഗത്തുനിന്നും മിസൈലുകളുടെ അടുത്ത തരംഗം കൂടി ഉണ്ടായതായും അവ ആകാശത്തുവെച്ച് തന്നെ തകർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ സജീവമാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News