ഇവിടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് ഇന്ത്യക്കാരും പാകിസ്താനികളും ഒരുമിച്ച്; വീഡിയോ

ആഗസ്ത് 14നാണ് പാകിസ്താന്‍റെ സ്വാതന്ത്ര്യ ദിനമെങ്കിലും ചൊവ്വാഴ്ച ഇന്ത്യക്കൊപ്പമാണ് ലണ്ടനിലെ പാകിസ്താനികള്‍ ആഘോഷിച്ചത്

Update: 2023-08-17 02:30 GMT
Editor : Jaisy Thomas | By : Web Desk

ഇന്ത്യാക്കാരും പാകിസ്താനും ഒരുമിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

ലണ്ടന്‍: ഇന്ത്യയും പാകിസ്താനും ഒരുമിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മനോഹര കാഴ്ചക്കാണ് കഴിഞ്ഞ ദിവസം ലണ്ടന്‍റെ തെരുവുകള്‍ സാക്ഷ്യം വഹിച്ചത്. ആഗസ്ത് 14നാണ് പാകിസ്താന്‍റെ സ്വാതന്ത്ര്യ ദിനമെങ്കിലും ചൊവ്വാഴ്ച ഇന്ത്യക്കൊപ്പമാണ് ലണ്ടനിലെ പാകിസ്താനികള്‍ ആഘോഷിച്ചത്.

ലണ്ടനിലെ പ്രശസ്തമായ പിക്കാഡിലി സര്‍ക്കസില്‍ ഒരു ഇന്ത്യന്‍ ഗായകന്‍ തേരി മിട്ടി', 'ജയ് ഹോ', 'മാ തുജെ സലാം', 'സന്ദേശേ ആതേ ഹേ' തുടങ്ങിയ ഗാനങ്ങള്‍ ആലപിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. വെളുത്ത വസ്ത്രങ്ങളണിഞ്ഞ് ദേശീയ പതാകയുമേന്തി നില്‍ക്കുന്ന ഇന്ത്യാക്കാര്‍ക്കൊപ്പം പാകിസ്താനികളും ചേരുന്നുണ്ട്. മാതൃരാജ്യത്തിന്‍റെ പതാകയും കയ്യില്‍ പിടിച്ചാണ് ലണ്ടനിലെ പാകിസ്താനികളും ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. വിഷ് മ്യൂസിക് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. "ലണ്ടനിലെ പിക്കാഡിലി സർക്കസിൽ എന്നോടൊപ്പം ചേരാൻ ഞാൻ ഇന്ത്യക്കാരോടും പാകിസ്താനികളോടും ആവശ്യപ്പെട്ടു, ഇതാണ് സംഭവിച്ചത്," വിഷ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.

Advertising
Advertising

ഇരുരാജ്യങ്ങളിലെയും ആളുകള്‍ ഒരുമിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ നെറ്റിസണ്‍സ് പ്രശംസിച്ചു. ''ബ്രിട്ടീഷുകാര്‍ വിഭജിച്ചു, എന്നാല്‍ ബ്രിട്ടനില്‍ ഒരുമിച്ചു'' ഒരാള്‍ കുറിച്ചു. ''നമ്മുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്ത ആളുകളുടെ നഗരത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News