ലൈവിൽ ഏഴ് ബോട്ടിൽ ചൈനീസ് വോഡ്ക കുടിച്ച സോഷ്യൽ മീഡിയ താരം മരിച്ചു

സോഷ്യൽ മീഡിയയിൽ സൻക്വിയാങ് എന്നറിയപ്പെടുന്ന 34കാരനാണ് മരിച്ചത്.

Update: 2023-05-27 12:48 GMT

ബീജിങ്: ലൈവിൽ ഏഴ് ബോട്ടിൽ ചൈനീസ് വോഡ്ക കുടിച്ച സോഷ്യൽ മീഡിയ താരം മരിച്ചു. സോഷ്യൽ മീഡിയയിൽ സൻക്വിയാങ് എന്നറിയപ്പെടുന്ന 34കാരനാണ് മരിച്ചത്. മെയ് 16ന് പുലർച്ചെ ഒരുമണിയോടെയാണ് ഇയാൾ ചലഞ്ച് തുടങ്ങിയത്. തുടർച്ചയായി ഏഴ് ബോട്ടിൽ മദ്യം കുടിച്ചു. ഇതിന് പിന്നാലെ ഉച്ചയോടെ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

എത്രത്തോളം മദ്യം തുടർച്ചയായി ഒരാൾക്ക് കഴിക്കാൻ കഴിയുമെന്ന് തെളിയിക്കണം എന്നതായിരുന്നു ചലഞ്ച്. ചൈനീസ് ടിക് ടോക് എന്നറിയപ്പെടുന്ന ഡൗയിനിലായിരുന്നു ചലഞ്ച് നടന്നത്. പലരും ഇത്തരത്തിൽ വീഡിയോയുമായി എത്തിയിരുന്നു. മദ്യം കുടിച്ച ശേഷം 12 മണിക്കൂർ കഴിഞ്ഞാണ് സൻക്വിയാങ്ങിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വീട്ടുകാർ കാണുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നുവെന്ന് സൻക്വിയാങ്ങിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. അമിത മദ്യപാനം തന്നെയാണ് മരണത്തിന് കാരണമായിരിക്കുന്നത് എന്ന് ഷാങ്‌യു ന്യൂസ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News