16 വയസ്സിന് താഴെയുള്ളവർക്ക് ഷാര്‍ജയില്‍ പ്രവേശനമില്ല; ഐപിഎല്‍ കാണികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിസിസിഐ

കാണികള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

Update: 2021-09-19 11:55 GMT
Editor : abs | By : Web Desk
Advertising

ഐപിഎല്‍ പതിനാലാം സീസണിന്റെ രണ്ടാംപാദം ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തില്‍ കാണികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ബിസിസിഐ. ഷാര്‍ജ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. പിസിആര്‍ ടെസ്റ്റ് ഫലവും വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റും വേണം. എന്നാല്‍ ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രം മതി.

അബൂദബി സ്‌റ്റേഡിയത്തില്‍ 16 വയസ്സിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റും പിസിആര്‍ ടെസ്റ്റും ഫലവും കയ്യില്‍വയ്ക്കണം. 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് കരുതിയാല്‍ മതി. 12 വയസ്സിനു താഴെയുള്ള കുട്ടികളെ മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമേ പ്രവേശിപ്പിക്കൂ.

ആരാധകര്‍ സ്റ്റേഡിയം വിട്ട് പുറത്തുപോയാല്‍ പിന്നീട് പ്രവേശനം അനുവദിക്കില്ല. കാണികള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ്  ഐപിഎല്‍ പതിനാലാം സീസണ്‍ ഇക്കഴിഞ്ഞ മേയില്‍ നിര്‍ത്തിവച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News