ബംഗ്ലാദേശിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; 28 സീറ്റിൽ ബിഎൻപിക്കും 13 സീറ്റിൽ ജമാഅത്തെ ഇസ്‌ലാമി സഖ്യത്തിനും ലീഡ്

നാളെ രാവിലെയാണ് ഔദ്യോഗിക ഫല പ്രഖ്യാപനം

Update: 2026-02-12 17:18 GMT

ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 28 സീറ്റുകളിൽ ബിഎൻപി ലീഡ് ചെയ്യുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമി സഖ്യം 13 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിഎൻപി നേതാവ് താരിഖു റഹ്മാൻ മത്സരിക്കുന്ന രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നതായാണ് റിപ്പോർട്ട്.

നഗരമേഖലകളിലാണ് ബിഎൻപി മുന്നിട്ടുനിൽക്കുന്നത്. ഗ്രാമീണ മേഖലയിൽ ജമാഅത്ത് സഖ്യത്തിനാണ് മുന്നേറ്റം. ഭരണഘടനാ പരിഷ്‌കാരം വേണോ വേണ്ടയോ എന്നത് സംബന്ധിച്ച ഹിതപരിശോധനയും തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്നുണ്ട്. നാളെ രാവിലെയാണ് ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടാവുക.

ജൂലൈ റെവല്യൂഷനെ തുടർന്ന് ശൈഖ് ഹസീന സർക്കാർ പുറത്തായതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ആണ് ഇന്ന് നടന്നത്. 48 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും വോട്ടെടുപ്പ് തടസ്സപ്പെട്ടില്ല. രണ്ട് പതിറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം ലണ്ടനിൽനിന്ന് മടങ്ങിയെത്തിയ ശേഷമാണ് താരിഖു റഹ്മാൻ മത്സരിക്കുന്നത്. 11 പാർട്ടികളുടെ സഖ്യവുമായാണ് ജമാഅത്തെ ഇസ്ലാമി മത്സരരംഗത്തുള്ളത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Byline - അഹമ്മദലി ശര്‍ഷാദ്

Similar News