'ട്രംപിന് ഒരു പദ്ധതിയും ഇല്ല, പഴയ കാര്യങ്ങളുടെ ആവർത്തനം': വൈറ്റ്ഹൗസ് പ്രസംഗത്തിന് പിന്നാലെ വിമർശനം

ആയുധശേഷി ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ടതിന് പിന്നാലെ ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ അയച്ചതും ട്രംപിന് ക്ഷീണമായി

Update: 2026-04-02 04:49 GMT

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പുതിയതായി ഒന്നുമില്ലെന്നും, അദ്ദേഹത്തിന്റെ പഴയ പ്രസ്താവനകളുടെ ആവർത്തനം മാത്രമാണെന്നും വിമര്‍ശനം. വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്, 19 മിനിറ്റ് നീണ്ട പ്രസംഗമാണ് നടത്തിയത്.

കഴിഞ്ഞ 30 ദിവസത്തിനിടെ ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ ട്രംപ് പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ ഒരു സമാഹാരം മാത്രമായിരുന്നു ഈ പ്രസംഗമെന്നാണ് വിദേശകാര്യ വിദഗ്ധനും ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ട്രിറ്റ പാർസി അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.  ആ കുറിപ്പുകള്‍ ഓര്‍ഡറില്‍ പറഞ്ഞുവെന്നാണ് ട്രിറ്റ പാർസി, പരിഹസിക്കുന്നത്. 

Advertising
Advertising

പ്രസംഗത്തിൽ പുതിയ ആശയങ്ങളോ നയങ്ങളോ ഇല്ലാത്തത് ട്രംപിന് കൃത്യമായ ഒരു പദ്ധതിയുമില്ല എന്നതിന്റെ തെളിവാണ്. ഇറാനുമായുള്ള സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഈ പ്രസംഗമെന്നും, എന്നാൽ ക്രിയാത്മകമായ പരിഹാരങ്ങൾ ഒന്നും തന്നെ ഇതിലില്ലെന്നും അദ്ദേഹം പറയുന്നു.  ഇറാനുമായുള്ള യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ട്രംപിന്റെ ഈ പ്രസംഗം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. യുദ്ധ വിരാമമൊന്നും പ്രഖ്യാപിക്കാതെയായിരുന്നു ട്രംപിന്റെ പ്രസ്താവനം.

യുദ്ധം നിര്‍ത്തുമെന്ന തരത്തില്‍ ട്രംപ് പലരോടും സംസാരിക്കുന്നതിനാല്‍ ഇന്നത്തെ പ്രസംഗത്തിന് പ്രധാന്യമേറെയായിരുന്നു. അടുത്ത രണ്ട് മുതൽ മൂന്ന് ആഴ്ചക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപ് ഇന്നും വ്യക്തമാക്കിയത്. ഇതിനിടെ ഇറാന്റെ ആയുധ ശേഷി തകര്‍ത്തെന്നും അവരെ ഇല്ലാതാക്കിയെന്നും അവകാശപ്പെട്ടെങ്കിലും പ്രസംഗം കഴിഞ്ഞതിന് പിന്നാലെ ഇറാനിലേക്ക് മിസൈല്‍ വര്‍ഷം നടത്തി ഇറാന്‍ ഞെട്ടിക്കുകയും ചെയ്തിരുന്നു. അതായത് ട്രംപ് പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇറാന്റെ മിസൈല്‍ വര്‍ഷം.

മിസൈല്‍ വന്നതായി ഇസ്രായേല്‍ പ്രതിരോധ സേന തന്നെ  സ്ഥിരീകരിക്കുകയും ചെയ്തു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News