യുദ്ധ വിരാമം പ്രഖ്യാപിക്കാതെ ട്രംപ്; ഇറാന്റെ സൈനിക ശക്തി തകര്‍ത്തെന്ന് അവകാശവാദം

ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നുവെന്നും ട്രംപ്

Update: 2026-04-02 02:42 GMT

ന്യൂയോര്‍ക്ക്: യുദ്ധ വിരാമം പ്രഖ്യാപിക്കാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത രണ്ട് മുതൽ മൂന്ന് ആഴ്ചക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപ് രാജ്യത്തെ അഭിസംബേധനം ചെയ്ത് ഇന്നും പറഞ്ഞത്. 

32 ദിവസത്തിനുള്ളിൽ ഇറാന്റെ നാവികസേനയും വ്യോമസേനയും തകർത്തു. അവരുടെ മിക്ക നേതാക്കളും കൊല്ലപ്പെട്ടിരിക്കുന്നു. ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് ഏറ്റെടുക്കാൻ മറ്റ് രാജ്യങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തു. 

ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ശേഷി ഗണ്യമായി കുറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. ഇറാന് നിർണായകമായ തിരിച്ചടി നൽകിയതിനു യുഎസിലെ സായുധ സേനയെ ട്രംപ് പ്രശംസിച്ചു. ആർട്ടിമിസ് 2 വിജയകരമായി വിക്ഷേപിച്ചതിനു നാസയിലെ ടീമിനെ അഭിനന്ദിച്ചുകൊണ്ടും, ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നവരെ പ്രശംസിച്ചുകൊണ്ടുമാണ് ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉണ്ടാക്കിയ ആണവ കരാർ തെറ്റാണെന്ന് വിശേഷിപ്പിച്ച ട്രംപ്, അത് റദ്ദാക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും പറഞ്ഞു. 

ഇറാനുമായി മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഒപ്പിട്ട ആണവകരാര്‍ ആദ്യ ടേമില്‍ റദ്ദാക്കിയതാണ് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളും ഇസ്രായേലും ഇന്നുണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ ദിവസം ഇറാന്‍ യുദ്ധത്തില്‍ നിന്ന് ഉടന്‍ പിന്മാറുമെന്ന് അറിയിച്ച്  ട്രംപ് രംഗത്തെത്തിയിരുന്നു.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News