'ഞങ്ങൾക്ക് നിങ്ങളോട് ശത്രുതയില്ല': അമേരിക്കൻ ജനതയ്ക്ക് ഇറാൻ പ്രസിഡന്റിന്റെ കത്ത്

യുദ്ധങ്ങൾ ആർക്ക് വേണ്ടിയാണെന്ന് അമേരിക്കൻ ജനത ചിന്തിക്കണമെന്നും മസൂദ് പെസഷ്‌കിയാൻ

Update: 2026-04-02 04:28 GMT

മസൂദ് പെസെഷ്കിയാൻ - Photo Credit: WANA via Reuters

തെഹ്റാന്‍: സാധാരണക്കാരായ അമേരിക്കൻ ജനതയോട് ഒട്ടും ശത്രുത പുലർത്തുന്നില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ബുധനാഴ്ച അമേരിക്കൻ ജനതയ്ക്കായി എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇറാനെ ഒരു ലോക ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്കോ നിലവിലെ വസ്തുതകൾക്കോ നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അമേരിക്കയിലെയും യൂറോപ്പിലെയും അയൽരാജ്യങ്ങളിലെയും സാധാരണ ജനങ്ങളോട് ഇറാൻ ജനതയ്ക്ക് യാതൊരു വിധ ശത്രുതയുമില്ല. വിദേശ ഇടപെടലുകളും സമ്മർദ്ദങ്ങളും നേരിടുമ്പോഴും, അവിടുത്തെ സർക്കാരുകളെയും ജനങ്ങളെയും വേർതിരിച്ചു കാണാൻ ഇറാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത് ഇറാനിയൻ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇറാനെ ഒരു ഭീഷണിയായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ചില ശക്തികളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ്.

Advertising
Advertising

ആയുധ വിപണി നിയന്ത്രിക്കാനും സൈനിക ആധിപത്യം നിലനിർത്താനും ഒരു ശത്രുവിനെ ആവശ്യമായതുകൊണ്ട് മാത്രം കെട്ടിച്ചമച്ച ഭീഷണിയാണിത്. ആധുനിക ചരിത്രത്തിൽ ഇറാൻ ഒരിക്കലും മറ്റൊരു രാജ്യത്തിന് മേൽ അധിനിവേശത്തിനോ കടന്നുകയറ്റത്തിനോ മുതിർന്നിട്ടില്ല. പ്രതിരോധം മാത്രമാണ് രാജ്യം എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും പെസെഷ്കിയാൻ കത്തിൽ വ്യക്തമാക്കി. അമേരിക്കൻ സർക്കാർ ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനായി ഒരു 'പ്രോക്സി'  ആയി പ്രവർത്തിക്കുകയാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. യുദ്ധങ്ങൾ ആർക്ക് വേണ്ടിയാണെന്ന് അമേരിക്കൻ ജനത ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News